KollamLatest NewsKeralaNattuvarthaNews

പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സിഐയ്ക്ക് സസ്പെന്‍ഷന്‍

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസിനെതിരെ ഹൈക്കോടതി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു

കൊല്ലം: പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ സിഐയ്ക്ക് സസ്പെന്‍ഷന്‍. ഫെബ്രുവരി മൂന്നിന് നടന്ന സംഭവത്തിൽ തെന്മല സിഐ ആയിരുന്ന വിശ്വംഭരനാണ് പരാതിയുടെ രസീത് ചോദിച്ച രാജീവിന്റെ കരണത്തടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സിഐയ്ക്കെതിരായ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസിനെതിരെ ഹൈക്കോടതി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

പരാതി നല്‍കിയതിന്‍റെ രസീത് ചേദിച്ചതിൽ പ്രകോപിതനായി തെന്‍മല സിഐ വിശ്വംഭരന്‍ രാജീവിന്‍റെ കരണത്തടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ രാജീവ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്ന് മനസിലാക്കിയ പോലീസ് ഇയാളെയും കൊണ്ട് ദൃശ്യം മായ്ക്കാന്‍ തെന്‍മലയിലെ മൊബൈല്‍ ഫോണ്‍ കടകളിലെല്ലാം കയറിയിറങ്ങി. ഇതിന് ശേഷം സ്റ്റേഷന്‍ ആക്രമിച്ചെന്ന കള്ളക്കേസുമെടുത്തു.

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട്, നയതന്ത്ര വിഷയങ്ങളില്‍ വൈദഗ്ധ്യം: പ്രധാനമന്ത്രിയെ പ്രശംസിച്ച് ജെപി നദ്ദ

സംഭവം വന്‍ വിവാദമായതോടെ കൊല്ലം ഡിസിആര്‍ബി ഡിവൈഎസ്പി സംഭവം അന്വേഷിച്ചു. സിഐ വിശ്വംഭരനും എസ്‌ഐയ്ക്കും ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും പോലീസ് സേനയ്ക്ക് തന്നെ ഇവരുടെ പ്രവര്‍ത്തി കളങ്കമായെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാൽ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സിഐയെ സംരക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button