ThiruvananthapuramNattuvarthaLatest NewsKeralaNews

ലോറിയുടെ പിന്‍ടയര്‍ തലയിലൂടെ കയറിയിറങ്ങി: ബൈക്ക് യാത്രികനായ​ ക്രൈംബ്രാഞ്ച്​ എസ്.ഐക്ക് ദാരുണാന്ത്യം

ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

പാറശ്ശാല: ഡ്യൂട്ടി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്ക് വരുകയായിരുന്ന ക്രൈംബ്രാഞ്ച്​ എസ്.ഐയ്ക്ക് ലോറിയിടിച്ചു ദാരുണാന്ത്യം. പാറശ്ശാല പരശുവെക്കല്‍ പിണര്‍കാലയില്‍ ഗണപതി ആശാരിയുടെ മകന്‍ സുരേഷ് കുമാറാണ്​ (55) മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ ഓഫിസില്‍നിന്നും ഡ്യൂട്ടി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്ക് വരുകയായിരുന്ന സുരേഷ് കുമാറിന്റെ ബൈക്കില്‍ നെയ്യാറ്റിന്‍കര, ആറാലുമ്മൂട് ദേശീയപതയിൽ വച്ച് എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും തെറിച്ചുവീണ സുരേഷ്‌കുമാറിന്‍റെ ഹെല്‍മെറ്റ് ഇളകിത്തെറിക്കുകയും ലോറിയുടെ പിന്‍ടയര്‍ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നുവെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്തുെവച്ചു തന്നെ മരണമടഞ്ഞ സുരേഷ്‌കുമാറിന്‍റെ മൃതദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. നെയ്യാറ്റിന്‍കര പൊലീസ് ലോറി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button