ദുബായ്: യു.എ.ഇയില്‍ നിന്ന് ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. കൊവിഡിനെ വിജയകരമായി നേരിട്ട് യുഎഇ സാധാരണ നിലയിലേയ്ക്ക് എത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുദിവസമായി കൊവിഡ് രോഗികളുടെ എണ്ണം ഇരുനൂറില്‍ താഴെയാണ്. വിദ്യാലയങ്ങളും ഓഫീസുകളും പൂര്‍ണനിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയോടെ യു.എ.ഇ അതിവേഗം സാധാരണ നിലയിലേക്ക് തിരികെയെത്തുകയാണ്. ആയിരക്കണക്കിന് വരുന്ന മലയാളികളായ പ്രവാസികള്‍ക്കും ആശ്വാസ വാര്‍ത്തയാണിത്.
യുഎഇയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍, ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു എന്നാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറയുന്നത്. ഭരണാധികാരികളും ജനങ്ങളും ഒരേമനസോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടത്തിന് കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ലണ്ടന്‍ ആസ്ഥാനമായുള്ള അനലിറ്റിക്സ് കണ്‍സോര്‍ഷ്യം ഡീപ് നോളജ് ഗ്രൂപ്പ് (ഡി കെ ജി) അബുദാബിയെ കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായാണ് റാങ്ക് ചെയ്തിരിക്കുന്നത്. ആഗോള റാങ്കിംഗില്‍ ദുബായ് അഞ്ചാം സ്ഥാനം നേടി.
Post Your Comments