UAELatest NewsNewsInternationalGulf

യുഎഇ കോവിഡിനെ അതിജീവിച്ചു: ദൈവത്തിന് നന്ദി പറഞ്ഞ് അബുദാബി കിരീടാവകാശി

അബുദാബി: യുഎഇയിൽ കോവിഡ് വ്യാപനം ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ ദൈവത്തിന് നന്ദി പറഞ്ഞ് യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യം കോവിഡ് മഹാമാരിയെ അതിജീവിച്ചതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുമ്പോൾ ദൈവത്തിന് നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ നേട്ടങ്ങൾക്ക് ആദരവ്: അഞ്ഞൂറിലധികം ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിച്ച് യുഎഇ

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഇരുനൂറിന് താഴെയാണ്. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. കുട്ടികൾ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തിയതും ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുന്നതും പ്രവാസികൾ സാധാരണ പോലെ യാത്ര തുടങ്ങിയതും രാജ്യം വലിയ പ്രതിസന്ധിയെ അതിജീവിച്ചതായാണ് കണക്കാക്കപ്പെടുന്നത്.

യുഎഇയിൽ കോവിഡിന്റെ ദുർഘടമായ കാലഘട്ടം അവസാനിച്ചുവെന്ന് നേരത്തെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പറഞ്ഞിരുന്നു.

Read Also: മരുന്നുവാങ്ങാൻ കാറോടിച്ചുപോയ യുവാവിന് ഹൃദയ ശസ്ത്രക്രിയ: മരണത്തിൽ ദുരൂഹത, ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button