തെറ്റായ ഭക്ഷണക്രമവും മോശം ജീവിതശൈലിയും കാരണം രാജ്യത്ത് ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു. നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം. ഹൃദയാഘാതമുണ്ടായാല്‍ ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. അത്തരത്തിൽ ഹൃദയാഘാതം ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
ചിക്കന്‍ ഫ്രൈ, ചീസ് കൊണ്ടുളള ഭക്ഷണങ്ങള്‍, ബര്‍ഗര്‍, പിസ, ഐസ്ക്രീം തുടങ്ങിയവ ഹൃദയാഘാതം ഉണ്ടാക്കാനുളള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഹൃദയാഘാതം അല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക് ഉണ്ടാക്കാം.
Read Also : രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടതിനാല്‍ പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കണം. ബീഫ് പോലുളള പ്രോട്ടീനാല്‍ സമ്പുഷ്ടമായ വിഭവങ്ങള്‍ കഴിക്കുന്നതും ഹൃദയസംബന്ധിയായ രോഗങ്ങള്‍ വരാന്‍ സാധ്യതയേറയാണ്.
Post Your Comments