ThiruvananthapuramLatest NewsKeralaNewsCrime

അച്ഛനെയും മകളെയും പരസ്യവിചാരണ നടത്തിയ സംഭവം: ഉദ്യോഗസ്ഥയെ യൂണിഫോം ജോലിയിൽനിന്ന് മാറ്റണമെന്ന് പട്ടികജാതി കമ്മിഷൻ

 

തിരുവനന്തപുരം: ഇല്ലാത്ത മൊബൈല്‍ ഫോൺ മോഷണത്തിന്റെ പേരിൽ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത പൊലീസുകാരിയെ യൂണിഫോം ജോലിയിൽനിന്നു മാറ്റാൻ പട്ടികജാതി പട്ടികവർഗ കമ്മിഷന്‍റെ ഉത്തരവ്.

Also Read: പ്ലസ് വൺ പ്രവേശനം: എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് ഒടുവിൽ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

ആറ്റിങ്ങൽ ഊരൂപൊയ്ക സായ്ഗ്രാമത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ജയചന്ദ്രനും (38) മകൾ എട്ടുവയസുകാരിയുമാണ് പൊലീസിന്റെ അപമാനത്തിന് ഇരയായത്. പിങ്ക് പൊലീസിന്റെ വാഹനത്തിൽ നിന്ന് ജയചന്ദ്രൻ മൊബൈല്‍ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു അപമാനം. മോഷ്ടിച്ചിട്ടില്ലെന്നു ജയചന്ദ്രൻ ജയചന്ദ്രൻ ആവർത്തിച്ചു പറഞ്ഞെങ്കിലും പൊലീസുകാരി വിശ്വസിച്ചില്ല.

ഒപ്പമുണ്ടായിരുന്ന പൊലീസുകാർ ഫോണിലേക്കു വിളിച്ചപ്പോൾ കാറിനുള്ളിൽനിന്നും ഫോൺ ശബ്ദിച്ചു. പരിശോധനയിൽ കാറിലെ ബാഗിനുള്ളിൽ നിന്നു തന്നെ ഫോൺ കണ്ടെടുത്തതോടെ പൊലീസ് വാദങ്ങൾ പൊളിഞ്ഞു. സംഭവത്തിൽ പൊതുജനങ്ങളുമായി സമ്പർക്കമുണ്ടാകുന്ന ഡ്യൂട്ടി ഒഴിവാക്കണമെന്നും പൊലീസുകാരിക്കെതിരെ ശക്തമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ഉത്തരവിൽ പറയുന്നു. പിങ്ക് പൊലീസിനു പരിശീലനം നൽകണമെന്നും നിർദേശമുണ്ട്.

shortlink

Post Your Comments


Back to top button