തിരുവനന്തപുരം: എൻജിനിയറിങ് കോളേജ് അദ്ധ്യാപകർ ഗവേഷണ രംഗത്ത് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അതിലൂടെ പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യകൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജ് സിൽവർ ജൂബിലി ആഘോഷത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Read Also: തമിഴ് നടൻ അജിത്തിനെതിരെ ആരോപണമുന്നയിച്ച് യുവതി വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു
‘നിലവിൽ കെ.എസ്.ആർ.ടി.സിക്കു വേണ്ടി രണ്ട് ഡീസൽ ബസുകൾ ഇലക്ട്രിക്ക് ബസുകളായി പരിവർത്തനം ചെയ്യുന്നുണ്ട്. ഈ ഗവേഷണത്തോടൊപ്പം കൂടുതൽ സംഭാവനകൾ എൻജിനിയറിങ് കോളേജിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും’ മന്ത്രി ആവശ്യപ്പെട്ടു. 25 വർഷം കൊണ്ട് സാങ്കേതികവിദ്യാഭ്യാസ രംഗത്ത് ഉന്നതിയിൽ എത്താൻ കോളേജിനെ സഹായിച്ച വിദ്യാർത്ഥികളെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
Read Also: തമിഴ് നടൻ അജിത്തിനെതിരെ ആരോപണമുന്നയിച്ച് യുവതി വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു
Post Your Comments