ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കുറ്റവാളി ആരെന്ന് സ്ഥിരീകരിക്കാന്‍ ഒരു വീഡിയോ കൊണ്ടു മാത്രം കഴിയില്ലെന്ന് ലക്നൗ എഡിജിപി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കര്‍ഷകര്‍ വാഹനത്തിന് നേരെ കല്ലെറിയുന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലഖിംപൂര്‍ ഖേരിയില്‍ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ച ഒരു സംഘം കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും വാഹനം ഓടിച്ചുകയറ്റിയെന്നാണ് കേസ്. നാല് കര്‍ഷകര്‍ സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിലേക്ക് നയിച്ച സംഭവത്തില്‍ നാല് മരണങ്ങള്‍ കൂടി തുടര്‍ന്നു സംഭവിച്ചു.
അജയ് കുമാര്‍ മിശ്രയും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പങ്കെടുക്കാനിരുന്ന ചടങ്ങിലേക്ക് പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നുവെന്നാണ് വിവരം.
Post Your Comments