ഗാന്ധിനഗർ : മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും സ്നേഹിക്കുന്നവരുടെ വേർപാട് സഹിക്കാനാവില്ല. അത്തരത്തിൽ ഒരു പൂച്ചയുടെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഗുജറാത്തിലെ വൽസാദിൽ നിന്നാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ലിയോ എന്ന പേർഷ്യൻ ഇനത്തിൽപ്പെട്ട പൂച്ചയാണ് ദൃശ്യത്തിലുള്ളത്.
റെയിൽവേ ഉദ്യോഗസ്ഥനായ മുന്നാവർ ഷെയ്ഖ് എന്ന വ്യക്തിക്ക് നാലുവർഷം മുൻപാണ് ലിയോ എന്ന ആൺപൂച്ചയെയും കൊക്കോ എന്ന പെൺപൂച്ചയെയും ലഭിച്ചത്. മൂന്നു വർഷത്തിലധികം രണ്ടു പൂച്ചകളെയും കുടുംബം ഏറെ സ്നേഹത്തോടെ വീട്ടിൽ വളർത്തുകയും ചെയ്തു. എന്നാൽ, പെട്ടെന്നൊരു ദിവസം വീട്ടുമുറ്റത്ത് നിന്നിരുന്ന കൊക്കോയെ കാണാതായി. ഒടുവിൽ ആറ് മാസങ്ങൾക്ക് ശേഷം കൊക്കോയെ തിരികെ ലഭിച്ചു. എന്നാൽ, തിരികെ വീട്ടിലെത്തിയ കൊക്കോയുടെ ആരോഗ്യനില തീർത്തും വഷളായിരുന്നു. മൃഗഡോക്ടറെ കാണിച്ചെങ്കിലും വൈകാതെ കൊക്കോ മരണപ്പെടുകയായിരുന്നു.
Read Also : ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത് ഭയത്തിലാണ്: രൂക്ഷ വിമര്‍ശനവുമായി ‘ദി ഗാര്‍ഡിയന്‍’ ലേഖനം
തുടർന്ന് വീടിന്റെ പിൻഭാഗത്ത് തന്നെ പൂച്ചയെ അടക്കം ചെയ്യുകയും ചെയ്തു. എന്നാൽ, അന്ന് മുതൽ തന്റെ പ്രിയപ്പെട്ട കൂടപ്പിറപ്പിന്റെ കുഴിമാടത്തിനരികിൽ നിന്ന് മാറാതെ ലിയോ അവിടെത്തന്നെ കഴിയുകയാണ്. ലിയോയുടെ ഈ വിചിത്ര പെരുമാറ്റം കുടുംബത്തിലുള്ളവർക്ക് പോലും അത്ഭുതമായിരുന്നു. രണ്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ലിയോ അവിടെനിന്നും മാറാൻ കൂട്ടാക്കാത്തത് കണ്ടതോടെ വീട്ടുകാർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. ഇതോടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയയായിരുന്നു. ഒപ്പം ലിയോയെ കാണാനായി ധാരാളം സന്ദർശകരും വീട്ടിലേക്കെത്തുന്നുണ്ട്. വിഷമ സ്ഥിതിയിൽ നിന്നും ലിയോയെ രക്ഷിക്കാൻ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും വീട്ടുകാർ വ്യക്തമാക്കി.
Post Your Comments