പാരീസ്: എഴുപത് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ കത്തോലിക്കപള്ളികളില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെടുത്തല്‍. പുരോഹിതരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമായാണ് കുട്ടികള്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. പള്ളികളിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്ര സമിതിയുടേതാണ് റിപ്പോര്‍ട്ട്. ലൈംഗികപീഡനങ്ങളുടെ നാലുശതമാനവും പള്ളിയില്‍ വച്ച് കുഞ്ഞുങ്ങള്‍ക്കു നേരെ ഉണ്ടായവയാണെന്നാണ് കണ്ടെത്തല്‍. ആണ്‍കുട്ടികളാണ് കൂടുതലും പീഡിപ്പിക്കപ്പെട്ടത്.
1950 മുതല്‍ 2020 വരെ ഫ്രാന്‍സ് കത്തോലിക്കപള്ളികളില്‍ പുരോഹിതന്മാരുള്‍പ്പെടെ മറ്റുചുമതലകള്‍ വഹിച്ച 1.15 ലക്ഷത്തോളം പേരാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 3200 ഓളം പേര്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് കണ്ടെത്തല്‍. കുറ്റവാളികളില്‍ മൂന്നില്‍ രണ്ടും പുരോഹിതരാണ്. രണ്ടര വര്‍ഷം കൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 1950 നും 68നുമിടയിലാണ് കൂടുതല്‍ പീഡനങ്ങള്‍ നടന്നത്.
സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും ഇത്രയുംകാലം അത് പുറത്തുവരാതിരുന്നതും തന്നെ ഏറെ വേദനിപ്പിച്ചെന്ന് മാര്‍പാപ്പ പറഞ്ഞു.
Post Your Comments