MalappuramNattuvarthaLatest NewsKeralaNews

അവിഹിതം മറയ്ക്കാൻ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

ഉമ്മുസല്‍മ മകൻ ദില്‍ഷാദ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു

മലപ്പുറം: അവിഹിതം മറയ്ക്കാൻ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും ഏഴു വയസുകാരനായ മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷെരീഫിന് പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം അധികതടവും വിധിച്ച് മഞ്ചേരി കോടതി. തടവിനോപ്പം പ്രതി രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും ഒടുക്കണം. കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മ മകൻ ദില്‍ഷാദ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.

കേസിന് ആസ്പദമായ കൊലപാതകങ്ങൾ നടന്നത് 2017 മെയ് 22നായിരുന്നു. മൂന്ന് ദിവസത്തിനുശേഷം വീട്ടിനുള്ളില്‍ അഴുകിയ നിലയിൽ ഉമ്മുസല്‍മയുടേയും മകൻ ദില്‍ഷാദിന്‍റേയും മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ഉമ്മുസല്‍മ വീടുപണിക്ക് കോൺട്രാക്ട് എടുത്ത മുഹമ്മദ് ഷെരീഫുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിൽ ഗര്‍ഭിണിയായതോടെ പ്രസവ ചികിത്സ ഏറ്റെടുക്കണമെന്നും കുട്ടിക്ക് ചിലവിന് തരണമെന്നും ഉമ്മുസല്‍മ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല: തൊലി ഉരിക്കുന്ന കമന്റുകൾ

തുടർന്ന് സംഭവ ദിവസം പ്രതിയായ മുഹമ്മദ് ഷെരീഫ് വീട്ടിലെത്തി ഉമ്മുസല്‍മയെയും അവരുടെ മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിനിടയിൽ ഉമ്മുസല്‍മ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. തുടർന്ന് കൊലപാതകത്തിന് ദൃക്‌സാക്ഷിയായ ഏഴുവയസുകാരൻ ദില്‍ഷാദിനെയും സമാനമായ രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, വീടുകയറി ആക്രമണം, ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തല്‍ എന്നീ വകുപ്പുകളിൽ മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button