Latest NewsIndiaNews

ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിന് പിന്നിൽ ബിജെപി: ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്

ആഡംബരക്കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ല

മുംബൈ: ആഡംബരക്കപ്പലിൽ നടന്ന റെയ്ഡില്‍ ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. പുറത്തുവിട്ട എല്ലാ ചിത്രങ്ങളും എടുത്തിരിക്കുന്നത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിൽ വെച്ചാണെന്നും ബിജെപിയുമായി ബന്ധപ്പെട്ട ചിലരുടെ നീക്കമാണ് ഇതിനു പിന്നിലെന്നും നവാബ് മാലിക് ആരോപിച്ചു. ആഡംബരക്കപ്പലിൽ നടന്ന റെയ്ഡില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് പേരെയാണ് എന്‍സിബി പിടികൂടിയത്.

ഒരു വര്‍ഷമായി മുംബൈയെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും ബോളിവുഡിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ബിജെപി നടത്തുന്നതെന്നും ഒക്ടോബര്‍ 3ന് നടന്ന എന്‍സിബി റെയ്ഡ് വ്യാജമാണെന്നും മന്ത്രി ആരോപിച്ചു. കോർഡേലിയ എന്ന കപ്പലില്‍ നടന്ന എൻസിബി റെയ്ഡിന്‍റെ ഭാഗമായി ചില ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നവാബ് മാലിക് പറഞ്ഞു.

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 47,154 വാക്‌സിൻ ഡോസുകൾ

‘ആര്യൻ ഖാനെ മുംബൈയിലെ എൻസിബി ഓഫീസിലേക്ക് കൊണ്ടുവന്നത് കെപി ഗോസവി എന്ന പേരുള്ള ഒരാളാണ്. ഇയാൾ ആര്യൻ ഖാനൊപ്പം സെൽഫിയും എടുത്തിട്ടുണ്ട്. എന്നാൽ ഇയാള്‍ തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്നാണ് എന്‍സിബി വ്യക്തമാക്കിയത്. എന്‍സിബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയോടുള്ള എന്റെ ചോദ്യം കെ പി ഗോസവിയുമായുള്ള ബന്ധം എന്താണെന്നാണ്? ‘ നവാബ് മാലിക് വ്യക്തമാക്കി.

ആര്യൻ ഖാന്റെ സുഹൃത്ത് അർബാസ് മർച്ചന്‍റിനെ എൻസിബി ഓഫീസിലേക്ക് കൊണ്ടുവന്നത് മനീഷ് ഭാനുശാലി എന്നയാളാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമായതായും. ഇയാള്‍ ബിജെപി നേതാവാണെന്നും നവാബ് മാലിക് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button