
മുംബൈ : കിംഗ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്‌റ്റോടെ ബോളിവുഡ് ആകെ ഇളകിയിരിക്കുകയാണ്. താരത്തിന്റെ മുബൈയിലെ വീടായ മന്നത്തില്‍ ഇപ്പോള്‍ ആളൊഴിഞ്ഞ നേരമില്ല. വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന ഷാരൂഖ് ഖാനും കുടുംബത്തിനും പിന്തുണ നല്‍കാന്‍ നിരവധി ബോളിവുഡ് താരങ്ങളും സുഹൃത്തുക്കളും ഷാരൂഖിന്റെ മന്നത്തിലേയ്ക്ക് ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ദീപികാ പദുക്കോണ്‍, കജോള്‍, കരണ്‍ ജോഹര്‍, രോഹിത്ത് ഷെട്ടി തുടങ്ങി നിരവധി പേര്‍ ഇതിനോടകം ഷാരൂഖിന്റെ വീട്ടില്‍ എത്തികഴിഞ്ഞു. കൂടാതെ ഹൃതിക് റോഷന്റെ മുന്‍ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സൂസൈന്‍ ഖാന്‍ അടക്കമുള്ളവര്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പരസ്യ പിന്തുണ നല്‍കിയിട്ടുമുണ്ട്.
Read Also : വാഗ്ദാനം നടപ്പായില്ല: ശബരിമല-പൗരത്വനിയമ പ്രതിഷേധ കേസുകൾ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് താരത്തിന്റെ വീട് സന്ദര്‍ശിക്കുന്നത് കുറച്ചു ദിവസത്തേക്ക് ഒഴിവാക്കണമെന്ന് ബോളിവുഡിലെ മറ്റ് അഭിനേതാക്കളോടും സുഹൃത്തുക്കളോടും ഷാരൂഖ് ഖാന്റെ മാനേജര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബോളിവുഡ് താരങ്ങള്‍ വരുന്നതും കാത്ത് ഷാരൂഖിന്റെ വീടിന് മുന്നില്‍ കാത്തുനില്‍ക്കുന്ന പാപ്പരാസികളുടെ ശല്യം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നതെന്നാണ് അറിയാന്‍ സാധിക്കുന്നത്.
അതേസമയം ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ ഇന്നലെ നാല് പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി.
Post Your Comments