തെലുങ്കാന: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ മന്ത്രിവാഹനത്തിന് പിഴയിട്ട പൊലീസുകാരെ അഭിനന്ദിച്ച് മന്ത്രി. തെലങ്കാന മന്ത്രി കെ ടി രാമറാവുവിന്റെ വാഹനത്തിനാണ് രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ പിഴയിടാക്കിയത്. സബ് ഇന്‍സ്പെക്ടര്‍ ഇളയ്യ, കോണ്‍സ്റ്റബിള്‍ വെങ്കിടേശ്വരലു എന്നിവരാണ് ആത്മാര്‍ത്ഥമായി ജോലി ചെയ്തതിന്റെ പേരില്‍ മന്ത്രിയുടെ പ്രശംസ കരസ്ഥമാക്കിയത്.
സംസ്ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനുമാണ് കെ ടി രാമറാവു. മന്ത്രിയുടെ വാഹനം തെറ്റായ ദിശയില്‍ കയറി വന്നതിനാലാണ് പോലീസുകാര്‍ പിഴ ചുമത്തിയത്. മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മന്ത്രി ബാപ്പു ഘട്ടില്‍ നിന്ന് പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഇത് സംഭവിച്ചത്. മന്ത്രിയെ വിളിക്കാനായി അദ്ദേഹത്തിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ തെറ്റായ വഴിയിലൂടെ ബാപ്പു ഘട്ടിലെത്തിയത്.
എന്നാല്‍ ഇത് കണ്ട പോലീസുകാര്‍ വാഹനം തടഞ്ഞു. ഇത് പൊലീസും, ചില ടിആര്‍എസ് നേതാക്കളും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചു. തുടര്‍ന്ന് പൊലീസുകാര്‍ മന്ത്രിയുടെ വാഹനത്തിന് പിഴ ചുമത്തി ചലാന്‍ നല്‍കി. രണ്ടു ദിവസത്തിനു ശേഷമാണ് മന്ത്രി തന്റെ ഓഫീസിലേക്ക് അവരെ വിളിപ്പിച്ചത്. ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രി പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്.
Post Your Comments