KeralaLatest NewsNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: റേഷന്‍കട ഉടമ അറസ്റ്റില്‍

കട്ടപ്പന: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റേഷന്‍കട ഉടമ അറസ്റ്റില്‍. വാഴവര പള്ളി നിരപ്പേല്‍ കല്ലു വച്ചേല്‍ സാബുവാണ് പിടിയിലായത്.

പള്ളി നിരപ്പേല്‍ റേഷന്‍ കട നടത്തുന്ന പ്രതി ആഗസ്റ്റിലാണ് അയല്‍വാസിയായ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്ന സമയം നോക്കി രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കുതറി മാറി പിതൃസഹോദരിയുടെ മുറിയിലേക്ക് കയറിയതോടെയാണ് കൂടുതല്‍ അത്യാഹിതം സംഭവിക്കാതിരുന്നത്. ഇതിന് ശേഷം ഡല്‍ഹി ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയിരുന്നു പ്രതി.

Read Also  :  കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകാന്‍ ഇനിയും ആളുണ്ട്, പോയാല്‍ പിന്നെ എല്ലാം ശരിയാവും: കെ മുരളീധരന്‍

എന്നാൽ, റേഷനിംഗ് മെഷീനില്‍ പഞ്ച് ചെയ്തില്ലെങ്കില്‍ കടയുടെ ലൈസന്‍സ് നഷ്ടപ്പെടും എന്നതിനാല്‍ പ്രതി പഞ്ച് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന സ്‌പെഷ്യല്‍ ടീം അടങ്ങുന്ന സംഘം പ്രതിയെ പിടികൂടിയത്. ഇയാളെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button