ഫ്രാന്‍സ്: കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയില്‍ ഫ്രാന്‍സിലെ കത്തോലിക്ക സഭയില്‍ ഏകദേശം 3,30,000 കുട്ടികളെ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. പള്ളിയ്ക്കും വിശ്വാസി സമൂഹത്തിനും ദോഷകരമായ ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത് പ്രസ്തുത വിഷയത്തിന്‍ മേലുള്ള ആദ്യ കണക്കെടുപ്പിലാണെന്ന് ഇന്ത്യന്‍ എക്‌സ്‌പ്രെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിഷയവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ കമ്മീഷന്റെ ചെയര്‍മാനായ ഴീന്‍-മാര്‍ക്ക് സൗവേയുടെ അഭിപ്രായത്തില്‍ സഭയിലെ നേരിട്ടുള്ള പുരോഹിതന്മാരും, മറ്റ് ആത്മീയ നേതാക്കളും, സഭയുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റ് ആളുകളും കുറ്റം ചെയ്തതായി കണ്ടെത്തി. ചൂഷകര്‍ക്കെതിരെ നടപടികള്‍ എടുക്കാന്‍ സാധിക്കുന്ന 22 കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് സൗവെ പറഞ്ഞു. ഇരകളില്‍ 80 ശതമാനവും ആണ്‍കുട്ടികളാണെന്നും ട്ടില്‍ പറയുന്നു.
വര്‍ഷങ്ങളായി മൂടി വെയ്ക്കാന്‍ ഫ്രാന്‍സ് ശ്രമിച്ച് കൊണ്ടിരുന്ന അതീവ ലജ്ജാകരമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഭയില്‍ അതാതു സമയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത് ഏകദേശം 3000ത്തോളം ആളുകളാണെന്നും അവരില്‍ മൂന്നില്‍ രണ്ട് ഭാഗം പുരോഹിതന്മാർ ബാല പീഡകരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോർട്ട് തയ്യാറാക്കുന്നതിനായി രണ്ടര വര്‍ഷത്തെ സമയമാണ് കമ്മീഷന്‍ ചെലവഴിച്ചത്.
ഇരകള്‍ക്ക് നേരെ വളരെ ആഴത്തിലുള്ള, ക്രൂരമായ നിസ്സംഗതയാണ് കത്തോലിക്ക സഭ 2000ത്തിന്റെ തുടക്കം വരെയുള്ള കാലഘട്ടത്തില്‍ കാണിച്ചിരുന്നതെന്നും ചില സമയങ്ങളില്‍, സംഭവിച്ച കാര്യങ്ങളില്‍ ഭാഗികമായ ഉത്തരവാദിത്വം ഇരകള്‍ക്ക് മേല്‍ സഭ ചുമത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
വിചാരണ ചെയ്യാന്‍ കഴിയാത്തതും, എന്നാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതുമായ കുറ്റവാളികള്‍ ഉള്‍പ്പെട്ട 40ലധികം കേസുകള്‍ സഭ ഭാരവാഹികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ചൂഷണങ്ങള്‍ തടയേണ്ടത് എങ്ങനെയാണ് എന്നത് സംബന്ധിച്ച് 45 നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്.
വിദേശ കറന്‍സി കടത്താന്‍ ശ്രമം: നെടുമ്പാശേരിയില്‍ യുവാവ് പിടിയിൽ
അടുത്തിടെ പുരോഹിതപ്പട്ടം ഉപേക്ഷിച്ച ബെര്‍ണാഡ് പ്രെയ്‌നെറ്റുമായി ബന്ധപ്പെട്ട ലൈംഗികാരോപണത്തിന്റെ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത 75ല്‍ കൂടുതല്‍ ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന കേസില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു പ്രെയ്‌നെറ്റിനെതിരായി കോടതി വിധി വന്നത്. ഇതിനെ തുടര്‍ന്ന് പ്രെയ്‌നെറ്റിന് 5 വര്‍ഷത്തെ ശിക്ഷയും വിധിച്ചിരുന്നു.
2019ൽ ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ പുരോഹിതന്മാരും കന്യാസ്ത്രീകളും തങ്ങളുടെ മേലധികാരികളുടെ ലൈംഗിക ചൂഷണവും, അത് സംബന്ധിച്ച മേലധികാരികളുടെ മൂടിവയ്ക്കലും പള്ളി അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പുതിയ നിയമവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്ത് വന്നിരുന്നു. സഭയില്‍ ഒരു പരിഷ്‌കരണ പ്രക്രിയ അനിവാര്യമാണെന്നും പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഓരോ ബിഷപ്പുമാരും ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments