Latest NewsIndia

നല്ല ശമര്യക്കാരൻ : റോഡപകടത്തിൽപ്പെട്ടയാളെ എത്രയുംവേഗം ആശുപത്രിയിലെത്തിക്കുന്നവർക്ക് ഇനിമുതൽ ക്യാഷ് അവാർഡ്

അപകടത്തിന്റെ നിശ്ചിത സമയത്തിനുള്ളിൽ അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലെത്തിക്കാത്തതു മൂലമാണ് പല ജീവനുകളും നഷ്ടമാകുന്നത്. ഇതിനു പിന്നീടുണ്ടാകുന്ന നിയമകുരുക്കുകളാണ് പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

ന്യൂഡൽഹി: ജീവൻ രക്ഷിക്കാനുള്ള ആ സുവർണ സമയത്തിനുള്ളിൽ റോഡപകടത്തിൽപ്പെട്ടയാആളെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഇനി മുതൽ പ്രത്യേക അവാർഡ് നല്കാൻ കേന്ദ്ര റോഡ് ആൻഡ് ഗതാഗത മന്ത്രാലയം. ഇത്തരത്തിൽ അപകടത്തിൽ പെട്ടവരുടെ ജീവൻ രക്ഷിക്കുന്നവർക്ക് 5,000 രൂപ ക്യാഷ് അവാർഡ് നൽകുന്നതിനായി ‘നല്ല ശമര്യക്കാർ’ എന്ന പദ്ധതി ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

അപകടത്തിന്റെ നിശ്ചിത സമയത്തിനുള്ളിൽ അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലെത്തിക്കാത്തതു മൂലമാണ് പല ജീവനുകളും നഷ്ടമാകുന്നത്. ഇതിനു പിന്നീടുണ്ടാകുന്ന നിയമകുരുക്കുകളാണ് പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇത് തടയിടാനാണ് ഈ പദ്ധതി കൊണ്ടുവന്നത്. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിൻസിപ്പൽ, ട്രാൻസ്പോർട്ട് സെക്രട്ടറിമാർക്ക് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അയച്ച കത്തിൽ, 2021 ഒക്ടോബർ 15 മുതൽ 2026 മാർച്ച് 31 വരെ ഈ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചു.

വൈദ്യചികിത്സ നൽകാനുള്ള സുവർണ സമയത്തിനുള്ളിൽ ആശുപത്രി/ട്രോമ കെയർ സെന്ററിലേക്ക് ഉടനടി എത്തിച്ച് ഒരു ജീവൻ രക്ഷിക്കുന്ന നല്ല ശമര്യക്കാരന് അവാർഡ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കി. ഓരോ ക്യാഷ് അവാർഡിനൊപ്പവും അഭിനന്ദന സർട്ടിഫിക്കറ്റും ഉണ്ടാകും.

ഓരോ കേസിലും ഈ അവാർഡിന് പുറമെ, ഏറ്റവും യോഗ്യരായ നല്ല ശമര്യക്കാർക്ക് 10 ദേശീയ തലത്തിലുള്ള അവാർഡുകളും (വർഷം മുഴുവനും അവാർഡ് ലഭിച്ച എല്ലാവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടും) അവർക്ക് ഓരോരുത്തർക്കും 1,00,000 രൂപയും പ്രശസ്തി പത്രവും നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button