തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. പ്രചരിച്ചിരുന്ന വാർത്തകളെയെല്ലാം മായ്ച്ചുകൊണ്ടാണ് കെ സുരേന്ദ്രനെ വീണ്ടും അമരക്കാരനായി ബി ജെ പി തിരഞ്ഞെടുത്തിരിക്കുന്നത്. കെ.സുരേന്ദ്രനാണ് സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയത്.
Also Read:നാലുവര്‍ഷത്തിനിടെ മോന്‍സണ്‍ തട്ടിയെടുത്ത് 50 കോടി രൂപ
വലിയ മാറ്റങ്ങളോടെയാണ് പട്ടിക പുറത്തു വന്നിരിക്കുന്നത്. അഞ്ച് ജില്ല പ്രസിഡന്‍റുമാരെ മാറ്റിയിട്ടുണ്ട്. കാസര്‍കോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മാറ്റം. ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല. എ.എന്‍. രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്‍റുമാരായി തുടരും.
കോൺഗ്രസില്‍നിന്ന് എത്തിയ പന്തളം പ്രതാപന്‍ സംസ്ഥാന സെക്രട്ടറിയാകും. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ജയരാജ് കൈമളാണ് പുതിയ ഓഫിസ് സെക്രട്ടറി. എ.എന്‍. രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്, ഡോ. പ്രമീള, സി. സദാനന്ദന്‍ മാസ്റ്റര്‍, വി.ടി. രമ, വി.വി. രാജന്‍, സി. ശിവന്‍കുട്ടി, പി. രഘുനാഥ്, അഡ്വ. ബി. ഗോപാലകൃഷ്ണന് എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.
എം.ടി. രമേശ്, അഡ്വ. ജോര്‍ജ് കുര്യന്‍, സി. കൃഷ്ണ കുമാര്‍, അഡ്വ. പി. സുധീര്‍, എം. ഗണേഷ്, കെ. സുഭാഷ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി തുടരും. അഡ്വ. ഇ. കൃഷ്ണദാസാണ് ട്രഷറര്‍.
Post Your Comments