ലഖ്‌നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സംസ്ഥാനത്തു സർക്കാരിനെതിരെ സമരക്കാരുടെ പേരിൽ അക്രമം അഴിച്ചു വിട്ടിരിക്കുകയാണെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ചില വിഡിയോകൾ പ്രചരിക്കുന്നത്. ബിജെപിയുടെ ഒരു യോഗവും സംസ്ഥാനത്ത് നടത്താൻ അനുവദിക്കില്ലെന്ന തരത്തിൽ ഗുണ്ടകളുടെ വിളയാട്ടമാണ് നടന്നതെന്നാണ് ഇവരുടെ ആരോപണം.
ഉത്തർ പ്രദേശിൽ നിന്നുള്ളവരല്ലാതെ പഞ്ചാബിൽ നിന്നും വാളും മറ്റു മാരകായുധങ്ങളുമായി ഇത്തരക്കാർ എത്തിയെന്നാണ് ഇവരുടെ ആരോപണം. കല്ലേറിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം അപകടത്തിൽ പെട്ടാണ് ചിലർ മരിച്ചത്. എന്നാൽ സമരക്കാർ വാഹനത്തിൽ ഉണ്ടായിരുന്നവരെ
കത്തിക്കുകയും രക്ഷപെടാൻ ശ്രമിച്ചവരെ ആക്രമിച്ചു കൊല്ലുകയും ചെയ്യുന്ന വീഡിയോ പുറത്തായിട്ടുണ്ട്.
അൽപ്പം ദൈർഘ്യമേറിയ വീഡിയോയിൽ, ‘പ്രതിഷേധിക്കുന്ന കർഷകർ’ എന്ന ഭാവേന അക്രമികൾ ആർപ്പുവിളിക്കുന്നതും ബിജെപി പ്രവർത്തകരെന്ന് കരുതപ്പെടുന്നവർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതും സംഭവത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യരുതെന്ന് സമീപത്തുള്ളവരോട് ആവശ്യപ്പെടുന്നതും കേൾക്കാം.
അക്രമത്തിൽ കൂടുതൽ പരിക്കേറ്റത് ബിജെപി പ്രവർത്തകർക്കാണെങ്കിലും കലാപകാരികളെ വെള്ളപൂശിയും ഇരകളാക്കിയും കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാർ രംഗത്തെത്തി. പ്രിയങ്ക ഗാന്ധി സംഭവം ആളിക്കത്തിക്കാൻ മുന്നിൽ തന്നെയുണ്ട്. ഇവർ പോലീസിനോട് ആക്രോശിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. ചില ട്വീറ്റുകൾ കാണാം:
अगर वो किसान थे तो इतने बेरहम कैसे?? pic.twitter.com/FuiWUhcIpE
— Shashi Kumar (@iShashiShekhar) October 3, 2021
Post Your Comments