
ദുബായ്: ജപ്പാൻ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ. ജപ്പാന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഫൂമിയോ കിഷിദയ്ക്കാണ് യുഎഇ നേതാക്കൾ അഭിനന്ദനം അറിയിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അദ്ദേഹത്തിന് സന്ദേശം അയച്ചു.
അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും ഫൂമിയോ കിഷിദയ്ക്ക് ആശംസകൾ അറിയിച്ചു. ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയായാണ് ഫൂമിയോ കിഷിദ അധികാരമേറ്റത്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി(എൽഡിപി) നേതാവാണ് കിഷിദ. മുൻ പ്രധാനമന്ത്രി യോഷി ഗിതേ സുഗ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് കിഷിദ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
Post Your Comments