തിരുവനന്തപുരം: ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ 57% വും കേരളത്തിലാണെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രീയ സാമൂഹിക നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സജീവ കേസുകളുടെ 54% വും കേരളത്തിൽ തന്നെയാണ്. കൂടാതെ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ 41% കേരളത്തിൽ. ഇപ്പോഴും രാജ്യത്തെ ഏറ്റവും ഉയർന്ന ടിപിആർ 13.83% കേരളത്തിൽ.
ഇപ്പോൾ ഈ കേരള മോഡൽ റിപ്പോർട്ട് ചെയ്യാൻ വാഷിങ്ടൺ പോസ്റ്റും ഗാർഡിയനും ഒക്കെ അച്ചടി നിർത്തിയോ ആവോ എന്ന് ശ്രീജിത്ത് പണിക്കർ പരിഹസിക്കുന്നു. കേരള മോഡലിനെ പുകഴ്ത്തി ഈ വിദേശ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിനാധാരം:
അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:
കേരളാ മോഡൽ!
ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ 57% കേരളത്തിൽ. സജീവ കേസുകളുടെ 54% കേരളത്തിൽ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ 41% കേരളത്തിൽ. ഇപ്പോഴും രാജ്യത്തെ ഏറ്റവും ഉയർന്ന ടിപിആർ 13.83% കേരളത്തിൽ. നാളിതുവരെയുള്ള കേസുകളിൽ രണ്ടാമത്. സജീവ കേസുകളിൽ ഒന്നാമത്. ആകെ മരണങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞയാഴ്ച്ച ഡൽഹിയെ പിന്തള്ളി നാലാമത്. ഡൽഹിയും ഉത്തർപ്രദേശും ഗുജറാത്തും ഒക്കെ നമുക്കുതാഴെ.
ഇന്നലെ കേരളത്തിലെ ടെസ്റ്റുകൾ 88914. പോസിറ്റീവ് കേസുകൾ എണ്ണം 12297. മരണം 74. എപ്പോഴും പുച്ഛിക്കപ്പെടുന്ന ഉത്തർപ്രദേശിൽ ഇന്നലത്തെ ടെസ്റ്റുകൾ 1.7 ലക്ഷം. പോസിറ്റീവ് കേസുകൾ 22. ടിപിആർ 0.01%. മരണം 2. ബിഹാറിൽ ഇന്നലെ 92200 ടെസ്റ്റുകൾ. പോസിറ്റീവ് കേസുകൾ 3. ടിപിആർ 0.003%. മരണം പൂജ്യം. ഡൽഹിയിൽ ഇന്നലത്തെ ടെസ്റ്റുകൾ 50600. പോസിറ്റീവ് കേസുകൾ 33. ടിപിആർ 0.07%. മരണം പൂജ്യം. ഗുജറാത്തിൽ ഇന്നലത്തെ ടെസ്റ്റുകൾ 49400. പോസിറ്റീവ് കേസുകൾ 14. ടിപിആർ 0.05%. മരണം പൂജ്യം.
അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ ഇന്നലെ ടെസ്റ്റുകൾ 1.5 ലക്ഷം. പോസിറ്റീവ് 1531. ടിപിആർ 1.02%. മരണം 23. കർണാടകയിൽ ടെസ്റ്റുകൾ 1.3 ലക്ഷം. പോസിറ്റീവ് 664. ടിപിആർ 0.51%. മരണം 8.
വാഷിങ്ടൺ പോസ്റ്റും ഗാർഡിയനും ഒക്കെ അച്ചടി നിർത്തിയോ ആവോ!
Post Your Comments