ദുബായ്: യുഎഇയിൽ ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭാവം അവസാനിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഷഹീൻ ചുഴലിക്കാറ്റിനെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയിരുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുകളും ശ്രദ്ധിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനുമായിരുന്നു പൊതുജനങ്ങൾക്ക് നൽകിയിരുന്ന നിർദ്ദേശം. യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അപകട സാധ്യത പ്രവചനാതീതമായതിനാൽ എല്ലവരും ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകിയിരുന്ന മുന്നറിയിപ്പ്. ഒമാൻ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജിയും അറിയിച്ചിരുന്നു.
ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബീച്ചുകൾ സന്ദർശിക്കരുതെന്ന് ജനങ്ങൾക്ക് യുഎഇ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ബീച്ചുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ, മലമുകളുകൾ എന്നിവിടങ്ങൾ സന്ദർശിക്കരുതെന്നാണ് യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും അധികൃതർ നൽകിയിരുന്ന നിർദ്ദേശം.
Read Also: രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments