റിയാദ് : റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിലെ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.
Read Also : വിദ്യാലയങ്ങളിൽ ഈ ആഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്, റിയൽ എസ്റ്റേറ്റ് മാർക്കറ്റിംഗ് തുടങ്ങിയ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാകുന്നതാണ്. സ്വദേശികൾക്കായി ഏതാണ്ട് 11000 തൊഴിലുകൾ ഉറപ്പാക്കുന്നതിന് ഈ തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.
റിയൽ എസ്റ്റേറ്റ് മേഖലകളിൽ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള തൊഴിലുകളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനും, രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആകെ 70 ശതമാനം തൊഴിലുകൾ സ്വദേശിവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്.
സിനിമാ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പുറമേ, ഇതുമായി ബന്ധപ്പെട്ട മേഖലകളിലെ സൂപ്പർവൈസറി പദവികൾ, ചില്ലറ വില്പന, ടിക്കറ്റ് വില്പന, ഭക്ഷണപാനീയങ്ങളുടെ വില്പന തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.
Post Your Comments