Latest NewsSaudi ArabiaInternationalGulf

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫെൻസ്

റിയാദ്: സൗദിയിൽ ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫെൻസ്. ഒക്ടോബർ 4 മുതൽ ഒക്ടോബർ 8 വരെ സൗദിയുടെ വിവിധ ഇടങ്ങളിൽ ഇടിയും, മിന്നലും ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ടെന്നാണ് സിവിൽ ഡിഫെൻസിന്റെ മുന്നറിയിപ്പ്.

Read Also: ക്ഷേത്രത്തിൽ സംഗീതക്കച്ചേരി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സംഭവം ഷിക്കാഗോയിൽ, മലയാളി അറസ്റ്റിൽ

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മക്ക, അസിർ, നജ്റാൻ മുതലായ മേഖലകളിൽ കനത്ത മഴയെ തുടർന്ന് വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഈസ്റ്റേൺ പ്രൊവിൻസിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിനങ്ങളിൽ റിയാദിന്റെ വിവിധ മേഖലകളിൽ മഴ ലഭിക്കുമെന്നും, മക്ക, അസിർ, നജ്റാൻ മേഖലകളിൽ ബുധൻ, വ്യാഴം ദിനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും സിവിൽ ഡിഫെൻസ് വ്യക്തമാക്കി. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

Read Also: ഉറപ്പാണ് അതിവേഗ ഇന്റർനെറ്റ്‌, കെ ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകും: മുഖ്യമന്ത്രി പിണറായി വിജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button