ലഖ്നൗ: ലഖിംപുര്‍ സന്ദര്‍ശന വേളയില്‍ അറസ്റ്റിലായ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പിഎസി ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കൊല്ലപ്പെട്ട കര്‍ഷക പ്രതിഷേധക്കാരുടെ കുടുംബാംഗങ്ങളെ കാണാന്‍ പോകവെയാണ് പ്രിയങ്കയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചിരിക്കുന്ന മുറിയുടെ നിലം പ്രിയങ്ക തൂത്തുവാരുന്ന വീഡിയോയും ഇപ്പോള്‍ വൈറലായിട്ടുണ്ട്. പ്രിയങ്കയെ എത്തിച്ചപ്പോള്‍ മുറി വൃത്തികേടായി കിടക്കുകയായിരുന്നുവെന്നും ഇതിനാലാണ് അവര്‍ സ്വയം മുറി വൃത്തിയാക്കിയതെന്നും പ്രിയങ്കയുടെ സംഘത്തിലുള്ള ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക മാധ്യമ വിഭാഗവും ഈ വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ട്രോളുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഇത് പ്രിയങ്കയുടെ സ്ഥിരം നാടകമാണെന്നും രാജ്യത്താകെ തകർന്നടിഞ്ഞ കോൺഗ്രസിന് എങ്ങനെയും ശ്രദ്ധ ആകർഷിക്കാനുള്ള ഒരു കച്ചിത്തുരുമ്പാണ് കർഷക സമരമെന്നും ആണ് സോഷ്യൽ മീഡിയയിൽ ആരോപണം. എന്നാൽ അക്രമങ്ങളിൽ ഏർപ്പെടുന്നവർ കർഷകരല്ല എന്നാണ് പൊതുവെയുള്ള ആരോപണം. കർഷകരുടെ പേരിൽ ഇവർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപിയുടെയും ആരോപണം.
യുപിയിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സ്ഥിരം നാടകവുമായാണ് വിവിധ രാഷ്ട്രീയക്കാർ എത്തിയിരിക്കുന്നത്. ബിജെപിയുടെ യോഗത്തിൽ മനഃപൂർവ്വം കർഷകരെന്ന ഭാവേന അക്രമം അഴിച്ചു വിടുകയാണ് ചില രാഷ്ട്രീയക്കാർ.സഹമന്ത്രി എ കെ മിശ്രയുടെ അഭിപ്രായത്തിൽ, ‘കർഷകർ’ കല്ലെറിയുകയും വാഹനവ്യൂഹത്തെ ആക്രമിക്കുകയും ചെയ്തു. ഇതുമൂലം ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുകയും കാർ മറിഞ്ഞ് രണ്ട് ‘പ്രതിഷേധക്കാർ’ കൊല്ലപ്പെടുകയും ചെയ്തു. രോഷാകുലരായ ‘കർഷകർ’ തുടർന്ന് ബിജെപി പ്രവർത്തകരെ ആക്രമിക്കുകയും കുറഞ്ഞത് നാല് ബിജെപി പ്രവർത്തകരെ കൊല്ലുകയും ചെയ്തു.
ഭ്രാന്തമായ ജനക്കൂട്ടത്തിലെ ചില അംഗങ്ങൾ ഖാലിസ്ഥാൻ ഭീകരനായ ജർനയിൽ സിംഗ് ഭീന്ദ്രൻവാലെയുടെ ചിത്രമുള്ള ടീഷർട്ടുകൾ ധരിച്ചിരുന്നു. ഇൻറർനെറ്റിൽ വൈറലായ വീഡിയോകൾ ഭയപ്പെടുത്തുന്ന സത്യം ഈ കർഷകരിൽ പലരും സിഖുകാരാണ്, ബിജെപി പ്രവർത്തകരെ നിഷ്കരുണം തല്ലിക്കൊല്ലുന്നവർ ഖാലിസ്ഥാൻ തീവ്രവാദികൾ ആണെന്നും ആരോപണമുണ്ട്. വൈറലായ ഒരു വീഡിയോയിൽ, ശരീരമാസകലം രക്തം ഒഴുകുന്ന ഒരാൾ കൈകൾ കൂപ്പി തന്റെ ജീവനുവേണ്ടി അപേക്ഷിക്കുന്നത് കാണാം.
‘കർഷകരുടെ മേൽ കാർ ഓടിച്ചു കയറ്റാൻ’ ബി.ജെ.പി മന്ത്രി മിശ്ര അയച്ചതാണെന്ന് ഏറ്റുപറയാൻ ‘കർഷകർ’ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം കള്ളം പറയാൻ കൂട്ടാക്കിയില്ല. ഇതോടെ അവർ അദ്ദേഹത്തെ നിഷ്കരുണം മർദ്ദിച്ചു. ഇത്തരത്തിൽ കലാപകാരികളുടെ പല വീഡിയോകളും വൈറലായി പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് ഈ അക്രമകാരികളെ ഇരയാക്കിക്കൊണ്ടു പ്രിയങ്ക ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും ഉൾപ്പെടെയുള്ള നാടകം നടക്കുന്നത്.
Post Your Comments