Latest NewsIndia

ഉത്തർപ്രദേശിൽ തൂത്തുവാരി പ്രിയങ്ക: കോൺഗ്രസിന്റെ ഉള്ള സീറ്റും തൂത്തുവാരി കളയുമോയെന്ന് പരിഹാസം

'കർഷകരുടെ മേൽ കാർ ഓടിച്ചു കയറ്റാൻ' ബി.ജെ.പി മന്ത്രി മിശ്ര അയച്ചതാണെന്ന് ഏറ്റുപറയാൻ 'കർഷകർ' അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ലഖ്‌നൗ: ല​ഖിം​പു​ര്‍ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ അ​റ​സ്റ്റി​ലാ​യ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ പി​എ​സി ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് മാ​റ്റി. കൊ​ല്ല​പ്പെ​ട്ട ക​ര്‍​ഷ​ക​ പ്രതിഷേധക്കാരു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​ന്‍ പോ​ക​വെ​യാ​ണ് പ്രി​യ​ങ്ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നി​ടെ ഗ​സ്റ്റ് ഹൗ​സി​ല്‍ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന മു​റി​യു​ടെ നി​ലം പ്രി​യ​ങ്ക തൂ​ത്തു​വാ​രു​ന്ന വീ​ഡി​യോ​യും ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. പ്രി​യ​ങ്ക​യെ എ​ത്തി​ച്ച​പ്പോ​ള്‍ മു​റി വൃ​ത്തി​കേ​ടാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തി​നാ​ലാ​ണ് അ​വ​ര്‍ സ്വ​യം മു​റി വൃ​ത്തി​യാ​ക്കി​യ​തെ​ന്നും പ്രി​യ​ങ്ക​യു​ടെ സം​ഘ​ത്തി​ലു​ള്ള ഒ​രാ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ വി​ഭാ​ഗ​വും ഈ ​വി​ഡി​യോ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. എന്നാൽ സംഭവത്തിൽ ട്രോളുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഇത് പ്രിയങ്കയുടെ സ്ഥിരം നാടകമാണെന്നും രാജ്യത്താകെ തകർന്നടിഞ്ഞ കോൺഗ്രസിന് എങ്ങനെയും ശ്രദ്ധ ആകർഷിക്കാനുള്ള ഒരു കച്ചിത്തുരുമ്പാണ് കർഷക സമരമെന്നും ആണ് സോഷ്യൽ മീഡിയയിൽ ആരോപണം. എന്നാൽ അക്രമങ്ങളിൽ ഏർപ്പെടുന്നവർ കർഷകരല്ല എന്നാണ് പൊതുവെയുള്ള ആരോപണം. കർഷകരുടെ പേരിൽ ഇവർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപിയുടെയും ആരോപണം.

യുപിയിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സ്ഥിരം നാടകവുമായാണ് വിവിധ രാഷ്ട്രീയക്കാർ എത്തിയിരിക്കുന്നത്. ബിജെപിയുടെ യോഗത്തിൽ മനഃപൂർവ്വം കർഷകരെന്ന ഭാവേന അക്രമം അഴിച്ചു വിടുകയാണ് ചില രാഷ്ട്രീയക്കാർ.സഹമന്ത്രി എ കെ മിശ്രയുടെ അഭിപ്രായത്തിൽ, ‘കർഷകർ’ കല്ലെറിയുകയും വാഹനവ്യൂഹത്തെ ആക്രമിക്കുകയും ചെയ്തു. ഇതുമൂലം ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുകയും കാർ മറിഞ്ഞ് രണ്ട് ‘പ്രതിഷേധക്കാർ’ കൊല്ലപ്പെടുകയും ചെയ്തു. രോഷാകുലരായ ‘കർഷകർ’ തുടർന്ന് ബിജെപി പ്രവർത്തകരെ ആക്രമിക്കുകയും കുറഞ്ഞത് നാല് ബിജെപി പ്രവർത്തകരെ കൊല്ലുകയും ചെയ്തു.

ഭ്രാന്തമായ ജനക്കൂട്ടത്തിലെ ചില അംഗങ്ങൾ ഖാലിസ്ഥാൻ ഭീകരനായ ജർനയിൽ സിംഗ് ഭീന്ദ്രൻവാലെയുടെ ചിത്രമുള്ള ടീഷർട്ടുകൾ ധരിച്ചിരുന്നു. ഇൻറർനെറ്റിൽ വൈറലായ വീഡിയോകൾ ഭയപ്പെടുത്തുന്ന സത്യം ഈ കർഷകരിൽ പലരും സിഖുകാരാണ്, ബിജെപി പ്രവർത്തകരെ നിഷ്കരുണം തല്ലിക്കൊല്ലുന്നവർ ഖാലിസ്ഥാൻ തീവ്രവാദികൾ ആണെന്നും ആരോപണമുണ്ട്. വൈറലായ ഒരു വീഡിയോയിൽ, ശരീരമാസകലം രക്തം ഒഴുകുന്ന ഒരാൾ കൈകൾ കൂപ്പി തന്റെ ജീവനുവേണ്ടി അപേക്ഷിക്കുന്നത് കാണാം.

‘കർഷകരുടെ മേൽ കാർ ഓടിച്ചു കയറ്റാൻ’ ബി.ജെ.പി മന്ത്രി മിശ്ര അയച്ചതാണെന്ന് ഏറ്റുപറയാൻ ‘കർഷകർ’ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം കള്ളം പറയാൻ കൂട്ടാക്കിയില്ല.  ഇതോടെ അവർ അദ്ദേഹത്തെ നിഷ്കരുണം മർദ്ദിച്ചു. ഇത്തരത്തിൽ കലാപകാരികളുടെ പല വീഡിയോകളും വൈറലായി പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് ഈ അക്രമകാരികളെ ഇരയാക്കിക്കൊണ്ടു പ്രിയങ്ക ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും ഉൾപ്പെടെയുള്ള നാടകം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button