KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴ : നെല്ലിയാമ്പതിയില്‍ മണ്ണിടിച്ചില്‍, ഗതാഗതം തടസ്സപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയില്‍ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചില്‍. രണ്ടിടത്തും റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അട്ടപ്പാടിയിലെ കാരറഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. നെല്ലിയാമ്പതിയില്‍ കുണ്ടറചോലയ്ക്ക് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലുമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം പാലക്കാട് ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും, അറബിക്കടലിലും ചക്രവാത ചുഴി രൂപം കൊണ്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കിയിരുന്നു. ഇടുക്കിയില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button