ദുബായ് : എക്സ്പോ പ്രമാണിച്ച് രാഷ്ട്രപതി മന്ത്രാലയത്തിലെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും എക്സ്പോ 2020 ദുബായ് സന്ദർശിക്കാൻ എട്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ച് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഉത്തരവ് ഇറക്കി.
പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയുടെ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ലോകത്തിലെ ഏറ്റവും വലിയ ഷോയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് അവധിയെന്ന് അധികൃതർ വ്യക്തമാക്കി. അവധി ദുബായ് എക്സ്പോ അവസാനിക്കുന്ന ആറുമാസത്തിനിടയില്‍ എടുത്താല്‍ മതിയാകും.
Post Your Comments