IdukkiKeralaNattuvarthaLatest NewsNewsCrime

ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊന്ന സംഭവം: ലക്ഷ്യമിട്ടത് കൂട്ടക്കൊല, കൊലപ്പെടുത്തിയാല്‍ ഭാര്യ സ്വീകരിക്കുമെന്ന് പ്രതി

റെയ്ഹാന്‍ കഴിഞ്ഞ ദിവസമാണ് മാതൃസഹോദരിയുടെ ഭര്‍ത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്

ഇടുക്കി: ആറ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊലയായിരുന്നുവെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി സുനില്‍ കുമാര്‍ പൊലീസ് പിടിയിലായി. കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കൂ എന്ന് പറഞ്ഞായിരുന്നു ആറ് വയസുകാരനെ ചുറ്റിക കൊണ്ട് പ്രതി അടിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിലെ നാലുപേരെയും കൊല്ലാനായാണ് പ്രതി എത്തിയത്.

ആനച്ചാല്‍ ആമക്കണ്ടം റെഹാനത്ത് മന്‍സില്‍ റിയാസ് റഹ്മാന്റെ മകന്‍ അബ്ദുല്‍ ഫത്താഹ് റെയ്ഹാന്‍ കഴിഞ്ഞ ദിവസമാണ് മാതൃസഹോദരിയുടെ ഭര്‍ത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന റെയ്ഹാനെ പ്രതി ആക്രമിക്കുകയായിരുന്നു.

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ മാതാവ് സഫിയയെയും ചുറ്റിക കൊണ്ട് പ്രതി അടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ സഹോദരി ആഷ്ണിയെയും മുത്തശ്ശിയെയും മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്തു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷം ഊര്‍ജ്ജിതമാക്കി. തുടര്‍ന്നാണ് പ്രതി പിടിയിലായത്. അതിര്‍ത്തി തര്‍ക്കവും കുടുംബ വഴക്കുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button