Latest NewsNewsIndiaCrime

കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു: ദേഷ്യം വന്ന അച്ഛന്‍ കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തി

ഓട്ടോറിക്ഷ ഡ്രൈവറായ മുന്നാ മണ്ഡല്‍ ഒളിവിലാണ്

 

ബിഹാര്‍: നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തി അച്ഛന്‍. മുന്നാ മണ്ഡല്‍ എന്ന 24കാരനാണ് തന്റെ ഒന്നരവയസുള്ള ആണ്‍കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ മുന്നാ മണ്ഡല്‍ ഒളിവിലാണ്. പ്രതിയെ പിടികൂടുന്നതിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കത്തിയാര്‍ ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുഞ്ഞ് കരയുന്ന സമയത്ത് അമ്മ പൂനം ദേവി വീട്ടിലുണ്ടായിരുന്നില്ല. മുന്നാ മണ്ഡല്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതോടെ ദേഷ്യം വന്ന മുന്നാ മണ്ഡല്‍ കുട്ടിക്ക് വിഷം നല്‍കുകയായിരുന്നു.

അമ്മ പൂനം ദേവി വീട്ടില്‍ തിരിച്ചെത്തി നോക്കുമ്പോള്‍ കുഞ്ഞിന് അനക്കമില്ലമില്ലെന്ന് മനസിലായി. ഇതോടെ ഭര്‍ത്താവിനോട് കാര്യം അന്വേഷിക്കുകയായിരുന്നു. കുഞ്ഞിന് വിഷം നല്‍കിയ കാര്യം ഭര്‍ത്താവ് ഭാര്യയോട് സമ്മതിച്ചു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button