തിരുവനന്തപുരം: ഒന്നരവര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം ഇന്ന് ആരംഭിക്കും. അവസാനവർഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് പകുതി വിദ്യാർത്ഥികളുമായി പുനരാരംഭിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങളാണ് കോളജുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗകര്യമില്ലാത്ത കോളേജുകളിൽ ബിരുദ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
Also Read: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ: രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഓൺലൈൻ – ഓഫ്‍ലൈൻ ക്ലാസുകൾ ഒരുമിച്ചാണ് മുന്നോട്ടു പോവുക. ഒക്ടോബർ 18ന് കോളേജുകൾ പൂർണമായും തുറക്കുകയാണ്. പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ ക്ലാസ് നടത്തണം. ക്ലാസുകള്‍ക്ക് സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ എട്ടര മുതല്‍ ഒന്നര വരെ, ഒമ്പതു മുതല്‍ മൂന്നു വരെ, ഒമ്പതര മുതല്‍ മൂന്നര വരെ, പത്തുമുതല്‍ നാലു വരെ. ഇവയിലൊന്ന് തെരഞ്ഞെടുക്കാനുള്ള അധികാരം കോളേജ് കൗണ്‍സിലുകള്‍ക്കാണ്.
കോളേജുകളിൽ തുടക്കത്തിൽ അറ്റൻഡൻസ് നിർബന്ധമാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. പാലായിൽ വിദ്യാർത്ഥിനി സഹപാഠിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോളേജിലെത്തുന്ന കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വാക്‌സിനേഷന്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. സ്പെഷ്യൽ ഡ്രൈവിലൂടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വാക്സിനേഷൻ പൂർത്തിയാക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.
Post Your Comments