ബംഗളൂരു: 25കാരന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ വലതുപക്ഷ ഗ്രൂപ്പിനെതിരെ അന്വേഷണം. ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിനാണ് കൊലപാതകമെന്നാണ് വിവരം. കര്‍ണാടകയിലെ ബെലഗാവിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 25കാരനായ അര്‍ബാസ് മുല്ലയുടെ മൃതദേഹമാണ് തല വേര്‍പെട്ട നിലയില്‍ റെയില്‍വേ ട്രാക്കില്‍ സെപ്റ്റംബര്‍ 28ന് കണ്ടെത്തിയത്. കൂടാതെ മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ അപകടമരണമല്ലെന്നും കൊലപാതകമാണെന്നും സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also :തിരുവനന്തപുരത്ത് ബന്ധുവീട്ടില്‍ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു: നാലുപേർ പിടിയിൽ
അസം നഗര്‍ സ്വദേശിയായ മുല്ലയെ സെപ്റ്റംബര്‍ 27 മുതല്‍ കാണാനില്ലായിരുന്നു. പിന്നീട് ഖാന്‍പുര്‍ താലൂക്കിലെ റെയില്‍വേ ട്രാക്കില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മകന്റേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നും മുല്ലയുടെ മാതാവ് ആരോപിച്ചു. വലതുപക്ഷ സംഘടനയിലെ അംഗങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നും അവര്‍ പറഞ്ഞു. കൊലപാതകത്തിന്റെ അന്വേഷണം റെയില്‍വേ പൊലീസ് ജില്ല പൊലീസിന് കൈമാറി.
Post Your Comments