Latest NewsUSANewsInternational

ട്രംപിന് സ്ത്രീകൾ ബലഹീനത:ഇത് നന്നായി ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് പുടിൻ, വ്യക്തമാക്കി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

ഉച്ചകോടി തുടങ്ങിയപ്പോൾ മുതൽ നീണ്ട മുടിയും സുന്ദരമായ കണ്ണുകളും സ്വർണ നിറവുമുളള അതിമനോഹരിയായ് യുവതിയെ ട്രംപ് ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്നും മറ്റുരാഷ്ട്ര നേതാക്കൾ ചുറ്റും ഉണ്ടെന്നതുപോലും മറന്നാണ് പുടിന്റെ ദ്വിഭാഷിയെ ട്രംപ് നോക്കിയിരുന്നതെന്നും സ്റ്റെഫാനി

ന്യൂയോർക്ക്: അമേരിക്കയിലെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സ്ത്രീകൾ ഒരു ബലഹീനതയാണെന്നും ട്രംപിന്റെ ഈ ബലഹീനത നന്നായി ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെന്നും വ്യക്തമാക്കി ട്രംപ് ഭരണകാലത്ത് ഒൻപത് മാസക്കാലം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്ന സ്റ്റെഫാനി ഗ്രിഷാം. ട്രംപിന്റെ വീക്ക്‌നെസ് മുതലാക്കിയ പുടിന്റെ തന്ത്രങ്ങളെക്കുറിച്ച് സ്റ്റെഫാനി ഗ്രിഷാം എഴുതിയ ‘ഐ വിൽ ടേക്ക് യുവർ ക്വസ്റ്റ്യൻ നൗ’ എന്ന പുസ്തകത്തിലാണ് വിവരിക്കുന്നത്.

2019 ലെ ജി 20 ഉച്ചകോടിയിൽ സുന്ദരിയായ ദ്വിഭാഷിയെ പുടിൻ തനിക്കൊപ്പം കൊണ്ടുവന്നത് ട്രംപിനെ കറക്കിയെടുക്കാനായിരുന്നുവെന്ന് സ്റ്റെഫാനി പറയുന്നു. ഉച്ചകോടി തുടങ്ങിയപ്പോൾ മുതൽ നീണ്ട മുടിയും സുന്ദരമായ കണ്ണുകളും സ്വർണ നിറവുമുളള അതിമനോഹരിയായ യുവതിയെ ട്രംപ് ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്നും മറ്റുരാഷ്ട്ര നേതാക്കൾ ചുറ്റും ഉണ്ടെന്നതുപോലും മറന്നാണ് പുടിന്റെ ദ്വിഭാഷിയെ ട്രംപ് നോക്കിയിരുന്നതെന്നും സ്റ്റെഫാനി തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നു. ഇതെല്ലാം കണ്ട് സമീപത്ത് ഉണ്ടായിരുന്ന പുടിൻ ഊറിച്ചിരിക്കുന്നുണ്ടായിരുന്നുവെന്നും അന്നത്തെ സമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അത് തെളിയിക്കുന്നുണ്ടെന്നും പുസ്തകത്തിൽ പറയുന്നു.

ഹണിട്രാപ്പ് പ്രതിയുടേതെന്ന പേരിൽ പോലീസ് നൽകിയത് നിരപരാധിയുടെ ചിത്രമെന്ന് ആരോപണം: അന്വേഷണം വഴിതെറ്റിക്കാനെന്ന് സംശയം

കൂടിക്കാഴ്ചകളിൽ ട്രംപിന് നേരേ എതിർദിശയിൽ തന്നെ ആ സുന്ദരിയെ ഇരുത്താനും പുടിൻ ശ്രദ്ധിച്ചിരുന്നു എന്നും തനിക്ക് അനുകൂലമായ പല കാര്യങ്ങളും ഇതിലൂടെ പുടിൻ നേടിയെടുത്തു എന്നാണ് കരുതുന്നതെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. ഡൊണാൾഡ് ട്രംപിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും സ്റ്റെഫാനി പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.

തന്നെ വിളിച്ച് ട്രംപ് തന്റെ ലിംഗത്തിന്റെ പ്രത്യേകതകളെ കുറിച്ച് വർണിച്ചിരുന്നുവെന്നും താൻ കിടപ്പറയിൽ എങ്ങനെയാണ് പെരുമാറുന്നതെന്ന് കാമുകനോട് ചോദിച്ചുവെന്നും സ്റ്റെഫാനി പറയുന്നു. എന്നാൽ, സ്റ്റെഫാനി ഗ്രിഷാമിന്റെ പുസ്തകത്തിൽ പറയുന്നത് അസന്തുഷ്ടയായ മുൻ ജീവനക്കാരിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നാണ് ട്രംപിന്റെ വക്താവ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button