കാബൂൾ: അഫ്ഗാനിസ്ഥാന്റെ അതിർത്തികളിൽ പ്രത്യേകിച്ച് ബഡാക്‌ഷൻ പ്രവിശ്യയിൽ താലിബാൻ ചാവേറുകളുടെ പ്രത്യേക ബറ്റാലിയനെ വിന്യസിക്കുമെന്ന് റിപ്പോർട്ട്. തജിക്കിസ്ഥാനും ചൈനയും അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ പ്രവിശ്യയായ ബഡാക്‌ഷൻ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ മുല്ല നിസാർ അഹ്മദി അമാദി, പ്രവിശ്യയിൽ ചാവേറുകളെ വിന്യസിക്കുമെന്ന് പറഞ്ഞു.
Read Also: സാമ്പത്തിക തട്ടിപ്പ്: പ്രവാസി മലയാളി യുവതിക്ക് പിഴശിക്ഷ
മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ സൈന്യത്തിന്റെ ആക്രമണത്തെ ചെറുക്കുകയാണ് ഇവരുടെ ദൗത്യമെന്ന് മുല്ല നിസാര്‍ പറഞ്ഞു. ‘ഈ ബറ്റാലിയൻ ഇല്ലെങ്കിൽ യുഎസിന്റെ തോൽവി സാധ്യമല്ലായിരുന്നു. ഈ ധീരരായ ആളുകൾ സ്ഫോടകവസ്തുകൾ അടങ്ങിയ വസ്ത്രം ധരിച്ച് അഫ്ഗാനിസ്ഥാനിലെ യുഎസ് താവളങ്ങളിൽ പൊട്ടിത്തെറിക്കും’– അദ്ദേഹം പറഞ്ഞു. ലഷ്‌കർ-ഇ-മൻസൂരിയോടൊപ്പം, കാബൂൾ രാജ്യാന്തര വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്ന മറ്റൊരു ബറ്റാലിയനാണ് ബദ്രി 313. ഇതിലും ചാവേറുകൾ ഉൾപ്പെടുന്നെന്നാണ് റിപ്പോർട്ട്.
Post Your Comments