Latest NewsNewsIndia

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: കോണ്‍ഗ്രസ് നേതാവ് സുലോചന റാവത്തും മകനും ബിജെപിയില്‍ ചേര്‍ന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശിവ് രാജ് സിംഗ് ചൗഹാന്റെയും നേതൃത്വത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങളെ സ്വാധീനിച്ചു

ഭോപ്പാല്‍: കോണ്‍ഗ്രസ് മുന്‍ മന്ത്രിയും പാര്‍ട്ടിയിലെ ഉന്നത നേതാവുമായ സുലോചന റാവത്തും മകന്‍ വിശാല്‍ റാവത്തും ബിജെപിയില്‍ ചേര്‍ന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ്  ചൗഹാന്‍ പാര്‍ട്ടി അംഗത്വം നല്‍കി ഇരുവരെയും ബിജെപിയിലേക്ക് സ്വീകരിച്ചു. ശിവ് രാജ് സിംഗ് ചൗഹാന്റെ വസതിയിലെത്തിയാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിഡി ശര്‍മ്മയും മറ്റ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശിവ് രാജ് സിംഗ് ചൗഹാന്റെയും നേതൃത്വത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങളെ സ്വാധീനിച്ചുവെന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം സുലോചന റാവത്ത് പറഞ്ഞു. പിന്നോക്ക വിഭാഗത്തിലെ യുവാക്കളെ ബിജെപിയിലെത്തിക്കുന്നതിന് കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്ന് വിശാല്‍ റാവത്ത് ഉറപ്പുനല്‍കി.

അലിരാജ്പൂര്‍ ജില്ലയില്‍ നിന്നുള്ള പിന്നോക്ക വിഭാഗക്കാരുടെ നേതാവാണ് സുലോചന റാവത്ത്. ജോബാത്ത് നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് പ്രാവശ്യം ഇവര്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button