Latest NewsKeralaNews

നിതിന കൊലപാതകം: അന്വേഷണത്തിലെ തുടര്‍നടപടികള്‍ വനിതാ കമ്മീഷന്‍ നിരീക്ഷിക്കുമെന്ന് പി സതീദേവി

കോട്ടയം : പാലാ സെയ്ന്റ് തോമസ് കോളേജ് വിദ്യാർഥിനി നിതിനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായാല്‍ വനിതാ കമ്മീഷന്‍ ഇടപെടുമെന്ന് അധ്യക്ഷ പി സതീദേവി. അന്വേഷണത്തിലെ തുടര്‍നടപടികള്‍ കമ്മീഷന്‍ നിരീക്ഷിക്കും. കൃത്യം നടത്തിയതിന് ശേഷമുള്ള അഭിഷേകിന്റെ പെരുമാറ്റം കൊലപാതകം ആസൂത്രിതം ചെയ്ത് നടപ്പിലാക്കിയതാണെന്ന് തെളിയിക്കുന്നു എന്നും സതീദേവി പറഞ്ഞു. ഇതില്‍ ഗൗരവമേറിയ അന്വേഷണം നടത്തേണ്ടതുണ്ടെന്നും സതീദേവി വ്യക്തമാക്കി.

പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്തി കൊടുക്കാമെന്ന് സമ്മതിച്ചതാണ്.എന്നിട്ടും കൊലപാതകത്തിലേക്ക് നയിച്ചത്തിന് പിന്നിലെ കാരണം അന്വേഷിക്കേണ്ടതുണ്ട്. നിതിനയുടെ മൊബൈല്‍ ഫോണ്‍ അഭിഷേകിന്റെ കയ്യില്‍ ആയിരുന്നു. ഇതിനെയൊന്നും പ്രണയം എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല എന്നും സതീദേവി പറഞ്ഞു.

Read Also  :  ജീവനാംശം ആവിശ്യമില്ല, നാഗചൈതന്യയുടെ കുടുംബം നൽകാനൊരുങ്ങിയ 200 കോടി രൂപ വാങ്ങുന്നില്ലെന്ന് സാമന്ത

കോ​ള​ജി​ലെ ബാ​ച്ചി​ല​ർ ഓ​ഫ് വൊ​ക്കേ​ഷ​ന​ൽ സ്​​റ്റ​ഡീ​സ് ഫു​ഡ് ​പ്രോ​സ​സിം​ഗ് ​ടെ​ക്നോ​ള​ജി​(ബി.​വോ​ക്) കോ​ഴ്‌​സി​ലെ ആ​റാം സെ​മ​സ്​​റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ് നിതിന മോ​ളും അ​ഭി​ഷേ​കും. കോ​ഴ്‌​സി​ൻറെ ആ​റാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ എഴുതി പുറത്തിങ്ങുമ്പോഴാണ് വെള്ളിയാഴ്ച പ്രതി യുവതിയെ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button