കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന എന്‍ പ്രശാന്തിന്റെ പ്രതികരണം പൊള്ളയാണെന്ന് തെളിഞ്ഞു. മകളുടെ പിറന്നാള്‍ മോന്‍സണ്‍ മാവുങ്കലിനൊപ്പം ആഘോഷിക്കുന്ന എന്‍ പ്രശാന്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Read Also : ലഹരിമരുന്ന് പാർട്ടി: മൂന്നുപേർ പിടിയിൽ, കഞ്ചാവും മയക്കുമരുന്നും പിടികൂടി
മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് പുറത്തു വന്നപ്പോള്‍ എന്‍ പ്രശാന്തിന്റെ ഫോട്ടോ പുറത്തു വന്നിരുന്നു. മോന്‍സന്റെ ശേഖരത്തിലെ ടിപ്പുവിന്റെ സിംഹാസനത്തില്‍ പ്രശാന്ത് ഇരിക്കുന്ന ഫോട്ടോ ആണ് പുറത്തുവന്നിരുന്നത്. ഇതോടെ മോന്‍സന്റെ പുരാവസ്തു ശേഖരം കരകൗശല വസ്തുക്കള്‍ എന്നതിനപ്പുറം ഒന്നുമില്ലെന്നും ഇതെല്ലാം വ്യാജമാണെന്ന് തന്റെ 9 വയസുകാരി മകള്‍ പറഞ്ഞതെന്നും വ്യക്തമാക്കി പ്രശാന്ത് നായര്‍ രംഗത്ത് വന്നിരുന്നു.
എന്നാല്‍ ആ സന്ദര്‍ശനത്തിന് ശേഷം തന്റെ ഒന്‍പതു വയസുകാരിയായ മകള്‍ പറഞ്ഞ സാമാന്യബോധം പോലും ഒരു മുതിര്‍ന്ന ഐഎഎസുകാരനില്ല എന്ന് തെളിയിക്കുന്നതാണ് ഇന്നു പുറത്തു വന്ന ചിത്രം. പ്രശാന്തിന്റെ മകളുടെ പിറന്നാള്‍ കേക്ക് മുറിക്കുന്നതാണ് ചിത്രം.
ചിത്രത്തില്‍ പ്രശാന്തിന്റെ കുടുംബത്തിനൊപ്പം മോന്‍സണ്‍ മാവുങ്കലും മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയും ഉണ്ട്. ഐ എ എസുകാരെയും ഐ പി എസുകാരെയുമൊക്കെ തന്റെ വലയത്തില്‍ നിര്‍ത്താന്‍ മോന്‍സന് എന്നും കഴിഞ്ഞിരുന്നു എന്നു തെളിയിക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ഈ ചിത്രം.
Post Your Comments