കൊച്ചി: കോവിഡിന് ശേഷം അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചതോടെ രാജ്യത്തെ ‘തിരക്കേറിയ’ മൂന്നാമത്തെ വിമാനത്താവളം എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് നെടുമ്പാശേരി വിമാനത്താവളം. കോവിഡ് ആശങ്ക കുറഞ്ഞതോടെ സര്‍വീസുകള്‍ കൂടിയതാണ് കൊച്ചി വിമാനത്താവളത്തെ തുണച്ചത്. കൊച്ചിയില്‍ നിന്ന് കൊളംബൊയിലേക്കുള്ള പ്രതിദിന സര്‍വീസും പുന:രാരംഭിച്ചു.
Read Also : മകളുടെ പിറന്നാള്‍ മോന്‍സണ്‍ മാവുങ്കലിനൊപ്പം ആഘോഷിക്കുന്ന എന്‍.പ്രശാന്തിന്റെ ചിത്രം പുറത്ത്
ആഭ്യന്തര-രാജ്യാന്തര സര്‍വീസുകളായി 106 വിമാനങ്ങളാണ് ശരാശരി ഒരു ദിവസം നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടന്ന് പോകുന്നത്. കോവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേയ്ക്ക് ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏറെക്കുറെ എത്തിക്കഴിഞ്ഞു.
നെടുമ്പാശേരി വിമാനത്താവളം വഴി 58 രാജ്യാന്തര വിമാനങ്ങളാണ് പറന്നുയര്‍ന്നത് . തുടര്‍ച്ചയായ മൂന്ന് മാസമായി രാജ്യാന്തര വിമാനങ്ങളുടെ ഗതാഗതത്തില്‍ മൂന്നാമതാണ് കൊച്ചി. ജൂലൈയില്‍ 85,395 രാജ്യാന്തര യാത്രക്കാര്‍ മാത്രമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതെങ്കില്‍ സെപ്റ്റംബറില്‍ ഇത് 1,94,900 ആയി ഉയര്‍ന്നു.
Post Your Comments