പാലക്കാട്: മകന്റെ ജീവനെടുത്തവന് നിരുപാധികം മാപ്പുനല്‍കിയ ഉമ്മയ്ക്ക് വീടൊരുങ്ങി. ഒറ്റപ്പാലം പത്തൊന്‍പതാം മൈല്‍ പാലത്തിങ്കല്‍ ഐഷ ബീവിക്കാണ് കെ എം സി സി (കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍) വീടു നിര്‍മ്മിച്ച് നല്‍കിയത്. വീടിന്റെ താക്കോല്‍ ദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
2011 ലാണ് ഐഷ ബീവിയുടെ മകന്‍ മുഹമ്മദ് ആഷിഫിനെ സൗദിയിലെ അല്‍ഹസയില്‍ വച്ച് ഉത്തര്‍പ്രദേശ് സ്വദേശിയായ മഹറം അലി ഷഫീയുല്ല കഴുത്തറുത്ത് കൊല്ലുന്നത്. അല്‍ഹസയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരായിരുന്നു ആഷിഫും മഹറം അലി ഷഫീയുല്ലയും. ഇരുവരും ഒരുമിച്ചായിരുന്നു താമസം. വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മൂന്നുവര്‍ഷം മുമ്പാണ് മഹറം അലിക്ക് ഐഷ ബീവി നിരുപാധികം മാപ്പ് നല്‍കിയത്.ഇതോടെ മഹറം അലിക്ക് ശിക്ഷാ ഇളവു ലഭിച്ചു.
Read Also: രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ആഷിഫിന്റെ കുടുംബവും പാണക്കാട്ടെത്തിയാണ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തില്‍ മാപ്പ് നല്‍കി രേഖ കൈമാറിയത്. ഇതിനിടെയാണ് ഐഷ ബീവിക്ക് സ്വന്തമായി വീട്ടില്ലെന്ന വിവരം കെഎംസിസി ഭാരവാഹികള്‍ അറിഞ്ഞതും ദൗത്യം ഏറ്റെടുത്തതും. ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. മഹറം അലിയുടെ മനോദൗര്‍ബല്യം പരിഗണിച്ച് വധശിക്ഷ നീണ്ടതിനിടെയായിരുന്നു കെ എം സി സിയുടെ ഇടപെടല്‍. യുപിയിലെ കുടുംബത്തിന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ ഭാരവാഹികള്‍ ഇവരെ പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ എത്തിക്കുകയായിരുന്നു.
Post Your Comments