Latest NewsKeralaNews

മഴ തുടരും: 3 ജില്ലകളിൽ ഉരുൾപൊട്ടൽ: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കോഴിക്കോട് : വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മഴയ്ക്ക് പുറമെ അതിശക്തമായ ഇടിമിന്നലും പ്രദേശത്തുണ്ടായിരുന്നു. കോഴിക്കോട് മുക്കത്ത് നാല് കടകളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു. ഈ പ്രദേശത്ത് ആദ്യമായാണ് കടകളില്‍ വെള്ളം കയറുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. ത്യശൂരും മഴയില്‍ പരക്കെ നാശമുണ്ടായി. കനത്ത മഴയില്‍ തൃക്കൂര്‍ മാക്കിലകുളം തോടിന്റെ ബണ്ട് പൊട്ടി പ്രദേശത്തെ 5 വീടുകളില്‍ വെള്ളം കയറി. മറ്റത്തൂര്‍ വെള്ളിക്കുളം വലിയ തോടും പൂവാലിത്തോടും കവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.

Read Also  :  ഇന്ന് സന്ദർശകർക്കായി തുറന്ന് കോഴിക്കോട് ബീച്ച്: മാലിന്യം വലിച്ചെറിഞ്ഞാല്‍ പണി കിട്ടും !

അതേസമയം, കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്
പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.  ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button