Latest NewsNewsUK

ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കാന്‍ നടപടികൾ തുടങ്ങിയെന്ന് ബ്രിട്ടൻ

ലണ്ടൻ : കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കാന്‍ നടപടികൾ തുടങ്ങിയെന്ന് ബ്രിട്ടൻ. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിനായി ഇന്ത്യയിലെ പൊതു ആരോഗ്യകേന്ദ്രത്തിന്റെ സഹായം തേടുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷന്‍ വക്താവ് അറിയിച്ചു. ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.

Read Also : സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ദുബായ് മസില്‍ ഷോ’ ഈ മാസം നടക്കും 

ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ് യു.കെയുടെ ലക്ഷ്യം. നിരവധി ഇന്ത്യക്കാര്‍ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇതിനകം യു.കെയിലെത്തിയിട്ടുണ്ട്. 2021 ജൂണ്‍ വരെ 62,500 പേര്‍ക്ക് വിദ്യാര്‍ഥി വിസ അനുവദിച്ചിട്ടുണ്ട്. വിസകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

ക്രിസ്മസിന് നാട്ടിലേക്ക് വരാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു പല യുകെ മലയാളികളും. സമ്മര്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നതിനാല്‍ ഒക്ടോബറില്‍ വരാന്‍ പ്ലാനിട്ടിരുന്നവര്‍ കുടുതലും കുടുംബത്തെ ഒഴിവാക്കി തനിച്ചുവരാനാണ് പ്ലാനിട്ടിരുന്നത്.അതനുസരിച്ച് ടിക്കറ്റും ബുക്കുചെയ്ത് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് ഇരുട്ടടി പോലെ വാക്‌സിന്‍ പ്രശ്‌നത്തിലുള്ള തിരിച്ചടി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button