Latest NewsNewsIndia

വമ്പന്‍ തകര്‍ച്ച: കെട്ടിവെച്ച കാശുപോലും കിട്ടാതെ സിപിഐഎം

പോള്‍ ചെയ്ത വോട്ടുകളുടെ ആറിലൊന്നില്‍ കൂടുതല്‍ നേടാന്‍ കഴിയാതെ വന്നതോടെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച തുകപോലും നഷ്ടപ്പെടുന്നത്.

ഭവാനിപൂര്‍: രാജ്യം ഉറ്റുനോക്കിയ ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വമ്പന്‍ തകര്‍ച്ച. തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായ അഡ്വ. ശ്രിജീബ് ബിസ്വാസിന് 4226 വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തില്‍ നേടാനായത്. മണ്ഡലത്തെ ആകെ വോട്ടുകളുടെ 3.56 വോട്ടുശതമാനം മാത്രം നേടാനായ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. പോള്‍ ചെയ്ത വോട്ടുകളുടെ ആറിലൊന്നില്‍ കൂടുതല്‍ നേടാന്‍ കഴിയാതെ വന്നതോടെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച തുകപോലും നഷ്ടപ്പെടുന്നത്. 2016 പൊതുതിരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 4.09 ശതമാനം വോട്ടുകളാണ് ലഭിച്ചിരുന്നത്.

Read Also: രോഗബാധിതരുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ബിജെപി ക്യാമ്പിനും നിരാശകരമായ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രിയങ്ക തിബ്രവാളിന് 26428 വോട്ടുകളാണ് ആകെ നേടാനായത്. മണ്ഡലത്തിലെ 22.29 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ഇത്തവണ നേടാനായത്. പരാജയം സമ്മതിക്കുന്നുവെന്ന് പ്രഖ്യാപിച്ച ബിജെപി സ്ഥാനാര്‍ത്ഥി താനാണ് മത്സരത്തിന്റെ റണ്ണര്‍ അപ്പെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് മുന്നേറുന്ന മമത ബാനര്‍ജിയുടെ കുത്തിപ്പിന് കൂടുതല്‍ ശക്തി പകര്‍ന്ന വിജയം ബിജെപിക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button