Latest NewsNewsIndia

ശിരോവസ്ത്രം ധരിക്കാതെയെത്തുന്ന സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി ബര ഇമാംബര

ഇതിന് പിന്നാലെ സ്ത്രീകളുടെ വസ്ത്രധാരണത്തിനെതിരെ നിരവധി മത നേതാക്കളാണ് വിമർശനവുമായി രംഗത്തെത്തിയത്

ലക്‌നൗ: ശിരോവസ്ത്രം ധരിക്കാതെയെത്തുന്ന സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ചരിത്ര പ്രസിദ്ധ മുസ്ലീം ആരാധാനാലയം ബര ഇമാംബര. ആരാധനാലയത്തിന്റെ മേൽനോട്ട ചുമതലയുള്ള ഹസ്സിനാബാദ് ട്രസ്റ്റിന്റേതാണ് തീരുമാനം. ഷോർട്സ് ധരിച്ചെത്തുന്ന സ്ത്രീകൾക്കും ആരാധനാലയത്തിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ ആരാധനാലയത്തിൽ നിന്നും നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സ്ത്രീകളുടെ വസ്ത്രധാരണത്തിനെതിരെ നിരവധി മത നേതാക്കളാണ് വിമർശനവുമായി രംഗത്തെത്തിയത്. തുടർന്നാണ് ഷോർട്സിട്ടും, ശിരോവസ്ത്രം ധരിക്കാതെയും ഇമാംബരയിലേക്ക് എത്തുന്ന സ്ത്രീകൾക്ക് ട്രസ്റ്റ് വിലക്കേർപ്പെടുത്തിയത്.

Read Also  :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: വയോധികൻ പിടിയിൽ

നൃത്ത വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഷിയാ നേതാക്കളിൽ നിന്നും അതിശക്തമായ വിമർശനമാണ് ഉയർന്നുവന്നത്. ഇമാംബരയിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തണമെന്നായിരുന്നു ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. ഇസ്ലാമിക ആരാധനാലയത്തിലെ ആചാരങ്ങൾ ലംഘിക്കപ്പെട്ടതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി മുതിർന്ന ഷിയാ നേതാവും, അഖിലേന്ത്യ വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറിയുമായ യസൂബ് അബ്ബാസ് പറഞ്ഞു.

ഇമാംബരയിൽ നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടത് അതീവ ഗൗരവതരമാണെന്ന് മറ്റൊരു ഷിയാ നേതാവായ മൗലാനാ സെയ്ഫ് അബ്ബാസ് അഭിപ്രായപ്പെട്ടു. സംഭവത്തിൽ അന്വേഷണം വേണമെന്നും, കുറ്റക്കാരിയായ പെൺകുട്ടിയ്‌ക്കെതിരെ ശക്തമായ നപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button