Latest NewsNews

ആര്യനെതിരെ ഡിജിറ്റല്‍ തെളിവ് : വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ട കേസില്‍ പഴുതടച്ച് എന്‍സിബിയുടെ നീക്കം

മുംബൈ: ഇന്ത്യയ്ക്ക് പുറത്ത് ലക്ഷങ്ങള്‍ ആരാധകരുള്ള ബോളിവുഡിലെ കിംഗ് ഖാന്റെ മകന്‍ ആര്യന്റെ അറസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ആര്യന്‍ ഖാന് ലഹരിപാര്‍ട്ടിയുമായി അടുത്ത ബന്ധം വെളിവായതോടെ എന്‍സിബി അറസ്റ്റ് ചെയ്യുകയായിരുന്നു. ലഹരിമാഫിയകളുമായുള്ള ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് ഖാന്റെ 23-കാരനായ മകന്‍ ആര്യനെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.

Read Also : ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​നൊ​പ്പം വാ​ങ്ങി​യ​തി​നും വി​റ്റ​തി​നും കേ​സ്: ആ​ര്യ​ന്‍ ഖാ​ന്‍ ഒ​ന്നാം പ്ര​തി

ആര്യന്‍ ഖാന്റെ അടുത്ത സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച എന്നിവരെയും എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് കോര്‍ഡേലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ റെയ്ഡ് നടത്തി ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്.

മിന്നല്‍ റെയ്ഡിലൂടെയാണ് ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയിലേക്ക് എന്‍സിബി സംഘം ഇരച്ചെത്തിയത്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കെഡയാണ്. കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് എം.ഡി.എം.എ, കൊക്കെയ്ന്‍, ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം, ആഢംബര കപ്പലിലെ ലഹരി വേട്ടയില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍വിട്ടു. ആര്യന്‍ ഖാന്‍ അടക്കം എട്ട് പേരെ ഒരു ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ആര്യന്‍ ഖാനെയാണ് കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. കപ്പലില്‍ നിന്ന് 1.33 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് എന്‍സിബി കോടതിയില്‍ വ്യക്തമാക്കിയത്. ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button