ബംഗളൂരു: പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. കര്‍ണാടകയിലെ ബെലഗാവിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. 24 കാരന്‍ അബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Read Also : മോന്‍സൻ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണം, രാജി വച്ചതിന് പിറകെ കോൺഗ്രസിന്റെ കുതികാൽ വെട്ടി വി എം സുധീരൻ
തലയറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടത്. ബെലഗാവി സ്വദേശിയായ 21 കാരിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടി അബ്ബാസിനൊപ്പം ഒളിച്ചോടി. എന്നാല്‍ ബെലഗാവി അതിര്‍ത്തിയില്‍ വച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരെയും കണ്ടെത്തി. അബ്ബാസിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം റെയില്‍വേട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
പ്രദേശവാസികളാണ് രാവിലെ മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ഒളിവില്‍പോയി. ബെലഗാവിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ് മുല്ല. പെണ്‍കുട്ടി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
Post Your Comments