അബൂദബി : ശൈത്യകാലത്തിലേക്ക് രാജ്യം കടക്കുന്നതിനാല്‍ ഒക്ടോബര്‍ മാസത്തില്‍ കാലാവസ്ഥയില്‍ പ്രകടമായ വ്യത്യാസങ്ങളും അന്തരീക്ഷ താപനിലയില്‍ കാര്യമായ കുറവും ഉണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Read Also : സാമ്പത്തികത്തട്ടിപ്പ് : പ്രവാസി മലയാളി വനിതയ്ക്ക് വൻതുക പിഴ വിധിച്ച് ദുബായ് കോടതി
കാലാവസ്ഥയിലുണ്ടാവുന്ന ഈ മാറ്റം മൂലം രാത്രി വൈകിയും പുലര്‍വേളകളിലും തെക്കുകിഴക്കന്‍ കാറ്റും ഉച്ചക്കുശേഷം വടക്കുപടിഞ്ഞാറന്‍ കാറ്റും വീശും. സൂര്യോദയത്തിന് മുമ്പുള്ള പ്രഭാതങ്ങളിലും അസ്തമയശേഷവും ഹുമിഡിറ്റി വര്‍ധിക്കും. ഹുമിഡിറ്റി 51 ശതമാനം വരെ എത്തിയേക്കാമെന്നും അര്‍ധരാത്രിയിലും പുലര്‍ച്ചെയും മൂടല്‍മഞ്ഞ് സാധ്യതകള്‍ വര്‍ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അബൂദബി, അല്‍ ഐന്‍ റോഡ് ഉള്‍പ്പെടെ മേഖലയിലെ പല പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് സാധ്യത വര്‍ധിച്ചിരിക്കുകയാണ്. കനത്ത മൂടല്‍ മഞ്ഞ് സാധ്യതയുള്ളതിനാല്‍ വാഹനയാത്രികര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദേശവുമായി അധികൃതര്‍ രംഗത്തെത്തി. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Post Your Comments