Latest NewsUAENewsGulf

യു എ ഇയില്‍ കനത്ത മൂ​ട​ല്‍ മ​ഞ്ഞ് : വാ​ഹ​ന​യാ​ത്രി​ക​ര്‍ക്ക് ജാഗ്രതാ നി​ര്‍ദേ​ശവുമായി അധികൃതര്‍

അ​ബൂ​ദ​ബി : ശൈ​ത്യ​കാ​ല​ത്തി​ലേ​ക്ക് രാ​ജ്യം ക​ട​ക്കു​ന്ന​തി​നാ​ല്‍ ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ കാ​ലാ​വ​സ്ഥ​യി​ല്‍ പ്ര​ക​ട​മാ​യ വ്യ​ത്യാ​സ​ങ്ങ​ളും അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ല്‍ കാ​ര്യ​മാ​യ കു​റ​വും ഉ​ണ്ടാ​വു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

Read Also : സാമ്പത്തികത്തട്ടിപ്പ് : പ്രവാസി മലയാളി വനിതയ്ക്ക് വൻതുക പിഴ വിധിച്ച് ദുബായ് കോടതി 

കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​വു​ന്ന ഈ ​മാ​റ്റം മൂ​ലം രാ​ത്രി വൈ​കി​യും പു​ല​ര്‍വേ​ള​ക​ളി​ലും തെ​ക്കു​കി​ഴ​ക്ക​ന്‍ കാ​റ്റും ഉ​ച്ച​ക്കു​ശേ​ഷം വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റും വീ​ശും. സൂ​ര്യോ​ദ​യ​ത്തി​ന് മുമ്പുള്ള പ്ര​ഭാ​ത​ങ്ങ​ളി​ലും അ​സ്ത​മ​യ​ശേ​ഷ​വും ഹു​മി​ഡി​റ്റി വ​ര്‍ധി​ക്കും. ഹു​മി​ഡി​റ്റി 51 ശ​ത​മാ​നം വ​രെ എ​ത്തി​യേ​ക്കാ​മെ​ന്നും അ​ര്‍ധ​രാ​ത്രി​യി​ലും പു​ല​ര്‍ച്ചെ​യും മൂ​ട​ല്‍മ​ഞ്ഞ് സാ​ധ്യ​ത​ക​ള്‍ വ​ര്‍ധി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

അ​ബൂ​ദ​ബി, അ​ല്‍ ഐ​ന്‍ റോ​ഡ് ഉ​ള്‍പ്പെ​ടെ മേ​ഖ​ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​ട​ല്‍മ​ഞ്ഞ് സാ​ധ്യ​ത വ​ര്‍ധി​ച്ചി​രി​ക്കു​ക​യാ​ണ്. കനത്ത മൂ​ട​ല്‍ മ​ഞ്ഞ് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വാ​ഹ​ന​യാ​ത്രി​ക​ര്‍ ശ്ര​ദ്ധ പു​ല​ര്‍ത്ത​ണ​മെ​ന്ന നി​ര്‍ദേ​ശവുമായി അധികൃതര്‍ രംഗത്തെത്തി. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച്‌ മു​ന്ന​റി​യി​പ്പും ന​ല്‍കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button