COVID 19UAELatest NewsNewsUKGulf

യുഎഇയിൽ നിന്ന് യുകെയിലേക്ക് പോകുന്ന യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദുബായ് : യുഎഇയുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ യുകെയിൽ സ്വീകരിക്കുമെന്ന് യുകെ ട്രാൻസ്പോർട്ട് സ്റ്റേറ്റ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ട്വീറ്റ് ചെയ്തു. പുതിയ പ്രഖ്യാപനമനുസരിച്ച് യുഎഇയിൽ നിന്ന് യുകെയിലേക്കുള്ള യാത്രക്കാർക്ക് അൽ ഹോസ് ആപ്പിൽ തങ്ങളുടെ വാക്സിൻ സ്റ്റാറ്റസ് കാണിക്കാനാകും.

Read Also : എക്സ്പോ സന്ദർശകർക്കായി ഔദ്യോഗിക, ബിസിനസ് ആപ്പുകൾ പുറത്തിറക്കി  

ഇംഗ്ലണ്ടിൽ എത്തുന്നതിന് 14 ദിവസം മുമ്പെങ്കിലും അംഗീകൃത വാക്‌സിനിൻ എടുത്തിരിക്കണം. നിരവധി ബ്രിട്ടീഷ് പ്രവാസികൾ താമസിക്കുന്ന ഒരു പ്രധാന ഗതാഗത കേന്ദ്രമെന്ന നിലയിൽ, അന്താരാഷ്ട്ര യാത്രകൾ വീണ്ടും തുറക്കുന്നതിനും ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനും കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനുമുള്ള മികച്ച വാർത്തയാണിതെന്ന് ഗ്രാന്റ് ഷാപ്സ് പറഞ്ഞു.

ഫൈസർ-ബയോഎൻടെക്, ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക, മോഡേണ, ജാൻസെൻ എന്നിവയാണ് അംഗീകൃത വാക്‌സിനുകൾ. യുഎഇയ്ക്ക് പുറത്ത് നിങ്ങൾക്ക് ഈ അംഗീകൃത വാക്സിനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അൽ ഹോസ്ൻ ആപ്പിൽ രജിസ്റ്റർ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button