ഷാർജ : ഷഹീൻ ചുഴലിക്കാറ്റ് മൂലം കടൽ തിരമാലകൾ ഉയരുന്നതിനാൽ ജനങ്ങൾ ബീച്ചുകളിലേക്ക് പോകരുതെന്ന് ഷാർജ പോലീസ് ശനിയാഴ്ച ആവശ്യപ്പെട്ടു. എമിറേറ്റിന്റെ തീരങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ഷാർജ പോലീസ് മുന്നറിയിപ്പും നൽകി.
അതേസമയം, കൽബയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) ടീം അടിയന്തര യോഗം ചേർന്നു, ഷഹീൻ ചുഴലിക്കാറ്റ് നഗരത്തിന്റെ തീരത്തോട് അടുക്കുന്ന സാഹചര്യത്തിൽ അത് നേരിടാനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. കൽബയിലെ എല്ലാ സർക്കാർ വകുപ്പുകളും യോഗത്തിൽ പങ്കെടുത്തു.
അതേസമയം വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുകയാണ്. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82 ക്‌നോട്ട് ആയി ഉയര്‍ന്നെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തുനിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് ഒമാനി മെട്രോളജിക്കല്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments