KeralaLatest NewsNews

‘ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി ആര്‍എസ്എസുകാരന്‍ ആകുമായിരുന്നു’: പി കെ കൃഷ്ണദാസ്

ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാന്‍ നരേന്ദ്രമോദി.

തിരുവനന്തപുരം: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പികെ കൃഷ്ണദാസ്. ഹിന്ദുവായതില്‍ അഭിമാനിച്ചിരുന്ന ഗാന്ധി ഭഹവദ്ഗീതയാണ് മാതാവെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും പികെ കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ്

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആദര്‍ശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി. ഹിന്ദുവാണെന്ന് അഭിമാനിച്ചിരുന്ന ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കര്‍മ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാര്‍ശനിക തലത്തില്‍ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു.

Read Also: സിദ്ദീഖ് കാപ്പന്‍ തടവറയില്‍ കഴിയുന്ന ഒരു രാജ്യത്ത് മഹാത്മാവിന്റെ അധ്യാപനങ്ങള്‍ നിലനില്‍ക്കട്ടെ: മഹുവ മൊയ്ത്ര

ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാന്‍ നരേന്ദ്രമോദി. ‘ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി ആര്‍എസ്എസുകാരന്‍ ആകുമായിരുന്നു’: പികെ കൃഷ്ണദാസ്രാജ്യത്ത് വിവിധ സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടുകയാണ്. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button